ആത്മീയത നാട്യങ്ങളല്ല- പൊന്മള

Posted on: August 1, 2015 11:41 pm | Last updated: August 1, 2015 at 11:41 pm
SHARE

ponmalaകോഴിക്കോട് : ആത്മീയത നാട്യങ്ങളല്ലെന്നും സ്രഷ്ടാവിനോടുള്ള സമര്‍പ്പണമാണെന്നും പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പ്രസ്താവിച്ചു. എസ് എസ് എഫ് വാര്‍ഷിക കൗണ്‍സില്‍ കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂൡ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമുദായത്തെ വഴികേടിലാക്കുന്ന ഗൂഢപ്രവര്‍ത്തനങ്ങള്‍ക്ക് ആത്മീയ പരിവേഷം നല്‍കുന്ന വ്യാജ ത്വരീഖത്തുകള്‍ക്കെതിരെ വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു. എം അബ്ദുല്‍ മജീദ് പ്രവര്‍ത്തന റിപ്പോര്‍ട്ടും കണ്‍വീനര്‍മാര്‍ ഉപസമിതി റിപ്പോര്‍ട്ടുകളും അവതരിപ്പിച്ചു. ഇന്ന് വൈകീട്ട് നാലു മണിക്ക് കൗണ്‍സില്‍ സമാപിക്കും.