Connect with us

National

എെഎസ് ഭീഷണി: ആഭ്യന്തര മന്ത്രാലയം ബ്ലൂപ്രിന്റ് തയ്യാറാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഐസിസ് അടക്കമുള്ള ആഗോള, ആഭ്യന്തര ഭീകരപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ ബ്ലൂപ്രിന്റ് തയ്യാറാക്കും. എെസിസ് ഭീഷണി നേരിടുന്നത് ചര്‍ച്ച ചെയ്യാന്‍ ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. പത്ത് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും തീവ്രവാദം നേരിടുന്നതില്‍ വൈദഗ്ധ്യം നേടിയ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

ഇന്‍്‌റര്‍നെറ്റ് നിരീക്ഷിക്കുന്നതിനും ഐ എസ് ഭീകരരുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെനേരിടുന്നതിനും ആവശ്യമായ നടപടികള്‍ ബ്ലൂപ്രിന്റില്‍ ഉണ്ടാകും. തീവ്രവാദം വളര്‍ത്തുന്നതില്‍ ഇന്റര്‍നെറ്റിന് ഇന്ന് മുഖ്യ പങ്കുണ്ടെന്ന് യോഗം വിലയിരുത്തിയതായി ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. തീവ്രവാദം തടയുന്നതില്‍ മതനേതൃത്വത്തിന് വ്യക്തമായ പങ്ക് വഹിക്കാനാകുമെന്നും യോഗം വിലയിരുത്തി.

തീവ്രവാദ പ്രവര്‍ത്തനങ്ങളെ തുടക്കത്തിലേ നേരിടുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും ബ്ലൂപ്രിന്റില്‍ ഉണ്ടാകും.