Connect with us

Kerala

ന്യായാധിപന്‍മാര്‍ നീതിയുടെ സംരക്ഷകരാവണം: ജസ്റ്റിസ് കുര്യന്‍ ജോസഫ്

Published

|

Last Updated

കോഴിക്കോട്: ന്യായാധിപന്‍മാര്‍ ഭരണകൂടത്തിന്റെ സംരക്ഷകരാവാതെ നീതിയുടെ സംരക്ഷകരാവണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഭരണകൂടത്തിന് തെറ്റുപറ്റിയാല്‍ അഭയകേന്ദ്രമാവേണ്ടത് ജുഡീഷ്യറിയാണ്. ബ്രേക്കിംഗ് ന്യൂസ് സൃഷ്ടിക്കുകയല്ല ന്യായാധിപന്‍മാരുടെ ജോലിയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.

കേസുകള്‍ അനിശ്ചിതമായി നീണ്ടുപോവുന്നത് ശരിയല്ല. കേസുകള്‍ അനിശ്ചിതമായി നീളുകയാണെങ്കില്‍ ജഡ്ജിമാരെ മാറ്റണം. ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് മാധ്യമങ്ങള്‍ നിര്‍ത്തണം. രണ്ടു ദിവസം മാധ്യമങ്ങള്‍ വിട്ടുനിന്നാല്‍ ജഡ്ജിമാര്‍ അഭിപ്രായം പറയുന്നത് നിര്‍ത്തുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.