സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണ്ട: ചെന്നിത്തല

Posted on: August 1, 2015 7:56 pm | Last updated: August 2, 2015 at 12:13 am
SHARE

Rishiraj-Singh

തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഋഷിരാജ് സിങ്ങ് തന്നെ നേരില്‍കണ്ട് വിശദീകരണം തന്നിട്ടുണ്ടെന്നും അദ്ദേഹത്തിനെതിരെ നടപടി എടുക്കേണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും വിവാദങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നും ചെന്നിത്ത്‌ല ആവശ്യപ്പെട്ടു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഋഷിരാജ് സിങ്ങ് ആഭ്യന്തര മന്ത്രിയെ കണ്ട് വിശദീകരണം നല്‍കിയത്.
തൃശ്ശൂര്‍ പോലീസ് അക്കാദമിയില്‍ വനിതാ കോണ്‍സ്റ്റബിള്‍മാരുടെ പാസ്സിംങ്ങ് ഔട്ട് പരേഡിനെത്തിയ ആഭ്യന്തര മന്ത്രിയെ കണ്ടിട്ടും ഋഷിരാജ് സിങ്ങ് സല്യൂട്ട് ചെയ്തില്ലെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here