മികച്ച സവിശേഷതകളുമായി സാംസംഗ് എസ്5 നിയോ

Posted on: August 1, 2015 7:15 pm | Last updated: August 1, 2015 at 7:15 pm
SHARE

s5 neoപ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സാംസംഗിന്റെ ഗ്യാലക്‌സി എസ്5 നിയോ പുറത്തിറക്കി. നെതര്‍ലന്‍സിലാണ് ഫോണ്‍ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. 5.1 സൂപ്പര്‍ എ എ ഒ എല്‍ ഇ ഡി ഫുള്‍ എച്ച് ഡി സ്‌ക്രീനാണ് ഫോണിനുള്ളത്. സ്‌ക്രീനിന് ഗോറില്ലാ ഗ്ലാസ് സംരക്ഷണമുണ്ട്.

64 ബിറ്റ് 1.6 ജിഗാഹേര്‍ട്‌സ് ഒക്ടോകോര്‍ എക്‌സിനോസ് 7580 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. രണ്ട് ജി ബിയാണ് റാം. 16 ജി ബിയാണ് ഇന്റേണല്‍ മെമ്മറി. ഇത് മൈക്രോ എസ് ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജി ബി വരെ വര്‍ധിപ്പിക്കാം. എല്‍ ഇ ഡി ഫ്‌ളാഷോട് കൂടിയ 16 മെഗാ പിക്‌സല്‍ പിന്‍ക്യാമറയും അഞ്ച് മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്.

2,800 എം എ എച്ച് ആണ് ഫോണിന്റെ ബാറ്ററി ശേഷി എന്നതാണ് ഏക പ്രശ്‌നം. കറുപ്പ്, ഗോള്‍ഡന്‍, സില്‍വര്‍ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഏകദേശം 33,000 രൂപയാണ് ഫോണിന്റെ വില.