Connect with us

International

വെള്ളപ്പൊക്കം: മ്യാന്‍മറില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു

Published

|

Last Updated

നൈപിഡോ: അതിശക്തമായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മ്യാന്‍മാറില്‍ പ്രസിഡന്റ് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. വെള്ളപ്പൊക്കം രൂക്ഷമായ ചിന്‍, മഗ്‌വേ, സാംഗയിന്‍, രാഖിനെ എന്നീ നാല് മേഖലകളിലാണ് അടിയന്തരവാസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

മ്യാന്‍മറില്‍ ഒരാഴ്ചയായി കനത്ത മഴയും മണ്ണിടിച്ചിലും തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ ഇതുവരെ 27 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. നിരവധി പേര്‍ ഭവനരഹിതരാക്കപ്പെട്ടു. ആശ്രമങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായി ആയിരക്കണക്കിന് പേര്‍ അഭയം തേടിയിട്ടുണ്ട്. അതേസമയം, ഇവിടങ്ങളില്‍ അഭയം തേടിയെത്തിയ റോഹിംഗ്യന്‍ മുസ്ലിംകളെ ആട്ടിയോടിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Latest