മേമന്റെ ഭാര്യയെ രാജ്യസഭാംഗമാക്കണം; എസ് പി നേതാവിനെതിരെ നടപടി

Posted on: August 1, 2015 7:11 pm | Last updated: August 2, 2015 at 12:13 am
SHARE

md-faruq-copy
ലഖ്‌നൗ: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ യാക്കൂബ് മേമന്റെ ഭാര്യ രഹീനെ രാജ്യസഭാ എംപിയാക്കണമെന്ന് ആവശ്യപ്പെട്ട സമാജ്‌വാദി പാര്‍ട്ടി നേതാവ് മുഹമ്മദ് ഫാറൂഖ് ഖോസിക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസമാണ് ഫാറൂഖ് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവിന് റഹീനെ രാജ്യസഭാംഗമാക്കി നാമനിര്‍ദ്ദേശം ചെയ്യണമെന്നാവശ്യപ്പെട്ട് കത്തെഴുതിയത്.

സ്‌ഫോടന കേസില്‍ അറസ്റ്റിലായി നിരവധി വര്‍ഷങ്ങള്‍ ജയിലില്‍ കിടക്കേണ്ടി വന്ന റഹീനെ കുറ്റക്കാരിയാണെന്ന് തെളിവില്ലാത്തതിനാല്‍ പിന്നീട് വിട്ടയച്ചിരുന്നു. വര്‍ഷങ്ങളോളം തടവില്‍ക്കഴിഞ്ഞ രഹീന്‍ ഏറെ ദുരിതം അനുഭവിച്ചിട്ടുണ്ട്. നിസ്സഹായയായ രഹീനെ രാജ്യസഭാ എം പിയാക്കിയാല്‍ ദുരിതം അനുഭവിക്കുന്ന മറ്റുസ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിയുമെന്നും പാര്‍ട്ടിയുടെ മഹാരാഷ്ട്ര യൂനിറ്റ് വൈസ് പ്രസിഡന്റായ ഫാറൂഖ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാധ്യമങ്ങള്‍ പുറത്ത് വിട്ട ഫാറൂഖിന്റെ കത്ത്് വിവാദമായതോടെയാണ് അദ്ദേഹത്തോട് പാര്‍ട്ടി വാക്താവ് അസിം ആസ്മി വിശദീകരണം തേടി പാര്‍ട്ടി പദവിയില്‍ നി്ന്നും പുറത്താക്കിയത്. ഫാറൂഖിന്റെ അഭിപ്രായം വ്്യക്തിപരമാണെന്നും പാര്‍ട്ടിക്ക് അതുമായി ബന്ധമില്ലെന്നും എസ് പി പത്രക്കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ട്.
തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നും പാര്‍ട്ടിയുടെ നടപടി അംഗീകരിക്കുന്നുവെന്നും ഫാറൂഖ് മാധ്യമങ്ങളോട് പറഞ്ഞു.