Connect with us

Health

ക്യാന്‍സര്‍ മരുന്ന് എച്ച് ഐ വിക്കും പ്രതിവിധിയെന്ന് പഠനം

Published

|

Last Updated

വാഷിംഗ്ടണ്‍: ക്യാന്‍സര്‍ മരുന്നായ പെപ്പ് 005ന് എച്ച് ഐ വി വയറസിനെയും പ്രതിരോധിക്കാനാവുമെന്ന് പഠനം. പി എല്‍ ഒ എസ് പാത്തോജെന്‍സില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്. മിസിസിപ്പിയില്‍ നിന്നുള്ള നാലുവയസുകാരിയിലാണ് എച്ച് ഐ വി വയറസുകള്‍ വീണ്ടും കണ്ടെത്തിയത്. ഇതിനെ കുറിച്ചുള്ള പരീക്ഷണമാണ് പുതിയ കണ്ടെത്തലിന് കാരണമായത്.

സൂര്യാതാപമേറ്റ ചര്‍മത്തില്‍ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ നടത്തിയ ചികില്‍സയില്‍ പെപ് 005ല്‍ യു സി ഡേവിഡ് സ്‌കൂള്‍ ഓഫിസ് മെഡിസിനിലെ ഒരു സംഘം ഗവേഷകരാണ് പഠനം നടത്തിയത്. ലാബില്‍ സൂക്ഷിച്ച മരുന്നിന്റെ കോശങ്ങളും എച്ച് ഐ വി ബാധിതരായവരുടെ രോഗപ്രതിരോധ വ്യൂഹത്തിന്റെ ഭാഗവും തമ്മില്‍ പരിശോധിക്കുകയായിരുന്നു.

അതേസമയം ഈ മരുന്ന് രോഗികളില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണോ എന്നത് സംബന്ധിച്ച് ഇനിയും പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

Latest