പോരാട്ടം തുടരുമെന്ന് പുതിയ താലിബാന്‍ മേധാവിയുടെ ഓഡിയോ ടേപ്പ്

Posted on: August 1, 2015 5:30 pm | Last updated: August 2, 2015 at 12:13 am
SHARE

Mulla akthar
കാഡ്മണ്ഡു: തങ്ങളുടെ പോരാട്ടം ശക്തമായി തുടരുമെന്ന് അഫ്ഗാനിസ്ഥാന്‍ താലിബാന്‍ ഗ്രൂപ്പിന്റെ പുതിയ മേധാവിയായ മുല്ല അക്തര്‍ മന്‍സൂറിന്റെ ഓഡിയോ ടേപ്പ്. 33 മിനുട്ട് വരുന്ന ഓഡിയോ സന്ദേശം ശനിയാഴ്ചയാണ് പുറത്തുവിട്ടത്. അനുയായികളോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ടേപ്പില്‍, താലിബാനെതിരെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ചെവികൊടുക്കരുതെന്നും നിര്‍ദേശിക്കുന്നുണ്ട്.

ശരീഅത്തും ഇസ്ലാമിക വ്യവസ്ഥിതിയും നടപ്പില്‍ വരുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യം കൈവരിക്കും വരെ ജിഹാദ് തുടരുമെന്നും ടേപ്പില്‍ പറയുന്നു.

താലിബാന്‍ മേധാവിയായിരുന്ന മുല്ല ഉമര്‍ കൊല്ലപ്പെട്ടതോടെയാണ് മുല്ല അക്തര്‍ പുതിയ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് ശേഷം മുല്ല അക്തര്‍ പുറത്തുവിടുന്ന ആദ്യ സന്ദേശമാണ് ഇത്. 1990ല്‍ രൂപീകൃതമായ താലിബാന്റെ രണ്ടാമത്തെ മേധാവിയാണ് മുല്ല അക്തര്‍.