സാനിയ മിര്‍സയെ ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തു

Posted on: August 1, 2015 5:22 pm | Last updated: August 2, 2015 at 12:13 am
SHARE

Sania-Mirzaന്യൂഡല്‍ഹി: ടെന്നീസ് താരം സാനിയാ മിര്‍സയെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തതായി കേന്ദ്ര കായിക മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം പുരസ്‌കാരം നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്ത്രീകളുടെ ഡബിള്‍സ് ഗ്ലാന്‍സ്ലാം കിരീടം അടുത്തിടെ സാനിയ സ്വന്തമാക്കിയിരുന്നു. ഇതിന് മുമ്പായി ലോക റാങ്കിംഗില്‍ ഒന്നാമതെത്തുകയും ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് സാനിയയെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്.

സാനിയയെ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള ആള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്റെ കത്ത് മന്ത്രാലയത്തിന് വൈകിയാണ് ലഭിച്ചതെങ്കിലും മന്ത്രാലയം ഇത് സ്വീകരിച്ച് അവാര്‍ഡിന് സാനിയയെ ശിപാര്‍ശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര കായിക സെക്രട്ടറി അജിത് ശരണ്‍ പറഞ്ഞു.