കലാമിന്റെ സ്വത്തുവിവരങ്ങള്‍ കുടുംബം പുറത്തുവിട്ടു

Posted on: August 1, 2015 2:56 pm | Last updated: August 1, 2015 at 2:56 pm
SHARE

kalam.....രാമേശ്വരം; അന്തരിച്ച മുന്‍ രാഷ്ട്രപതി എപിജെ അബദുല്‍ കലാമിന്റെ സ്വത്തുവിവരങ്ങള്‍ കുടുംബം പുറത്തുവിട്ടു. എന്നാല്‍ കലാം വില്‍പത്രങ്ങളൊന്നും തയ്യാറാക്കിയതായി അറിവില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. കലാം തന്റെ പേരിലുള്ള കുറച്ച് സ്ഥലം മൂത്ത സഹോദരനെ ഏല്‍പിച്ചിരുന്നു. മറ്റൊരു സഹോദരനായ മുത്തു മീരാന്‍ ലബ്ബ മരയ്ക്കാരോടും കലാം തന്റെ കുറച്ച് സ്ഥലവും വീടും സംരക്ഷിച്ച കൊള്ളാന്‍ ആവശ്യപ്പെട്ടിരുന്നതായും കലാമിന്റെ സഹോദര പുത്രന്‍ ജൈനുല്‍ ആബ്ദീന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ വില്‍പത്രം തയ്യാറാക്കിയതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബ സ്വത്തുക്കള്‍ ഒന്നൊന്നായി വിറ്റഴിച്ചതാണെന്നും കലാമിന്റെ പിതാവ് ബാക്കിവെച്ച ഒരു വീടും അതിനോട്‌ചേര്‍ന്ന് കുറച്ച സ്ഥലവും മാത്രമാണ് കലാമിന് സ്വന്തമായി ഉണ്ടായിരുന്നതെന്നും ജൈനുല്‍ ആബ്ദീന്‍ അറിയിച്ചു.