വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കാമുകന്‍ അറസ്റ്റില്‍

Posted on: August 1, 2015 11:38 am | Last updated: August 1, 2015 at 11:38 am
SHARE

വളാഞ്ചേരി: പ്രണയം നടിച്ച് പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ കാമുകനായ യുവാവ് അറസ്റ്റില്‍ കുറ്റിപ്പുറം സ്വദേശി പാഴൂര്‍ കാളത്തുപറമ്പില്‍ സുധീഷിനെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത് കുറ്റിപ്പുറം സ്വദേശിനിയും പ്ലസ്ടു വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെയാണ് പീഡനത്തിനിരയാക്കിയത്. ഒരു വര്‍ഷകാലമായി പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് സുധീഷ് ഗുരുവായുരിലെ പല ലോഡ്ജുകളില്‍ കൊണ്ടു പോയിപെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ളത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വളാഞ്ചേരി സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച്ച പ്രതിയെ പിടികൂടിയത്. പെയ്ന്റിംഗ് തൊഴിലാണ് അറസ്റ്റിലായ സുധീഷ് ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിട്ടുണ്ടെന്ന് വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ ജി സുരേഷ് പറഞ്ഞു. കുറ്റിപ്പുറം എസ് ഐ കെ പി വാസു സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, മുരളി, സി പി ഒമാരായ ശറഫുദ്ദീന്‍, വീണ, സീമ എന്നിവരടങ്ങിയസംഘമാണ് അന്വേഷണം നടത്തിയത്. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി പതിനാലു ദിവസത്തെക്ക് റിമാന്‍ഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here