Connect with us

Kozhikode

മാതൃകയായി വാട്‌സ് ആപ് കൂട്ടായ്മ

Published

|

Last Updated

>>രുചിക്കൂട്ടുകളില്‍ നിന്ന് സാമൂഹിക സേവനത്തിലേക്ക്

കോഴിക്കോട്; നവ സാമൂഹിക മാധ്യമങ്ങളില്‍ ഭക്ഷണത്തിന്റെ രുചിക്കൂട്ടുകള്‍ ൈകമാറിയിരുന്ന കേവല സൗഹൃദ കൂട്ടായ്മ സമൂഹത്തിന്റെ വേദനയില്‍ പങ്കുചേര്‍ന്ന് മാതൃകയായി. രസോയി എന്ന പേരില്‍ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും സജീവമായ കൂട്ടായ്മയാണ് കേരള സര്‍ക്കാര്‍ സാമൂഹിക നീതി വകുപ്പിന്റെ വി കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന പ്രത്യാശ പദ്ധതിയിലേക്ക് 50000 രൂപ സംഭാവന നല്‍കി മാതൃകയായത്. ഇന്നലെ കോഴിക്കോട് അസ്മ ടവറില്‍ നടന്ന കൂട്ടായ്മയുടെ വാര്‍ഷിക സംഗമത്തില്‍ വെച്ചാണ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്ന ഒ വി റീഫ മുഹമ്മദ് കേരള സാമൂഹിക സുരക്ഷാ മിഷന്‍ റീജ്യനല്‍ ഡയറക്ടര്‍ ടി കെ മുഹമ്മദ് യൂനസിന് ചെക്ക് ൈകമാറിയത്. 2013 ല്‍ മൂന്ന് പേര്‍ അംഗങ്ങളായി ആരംഭിച്ച ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം കേരളത്തിനകത്തും വിദേശത്തുമുള്‍പ്പെടെയയായി ജാതി, മത ഭേദമന്യേ ഇന്ന് നൂറിലെത്തി നില്‍ക്കുന്നു. അടുക്കളയിലെ പ്രാഥമിക അറിവുകളില്‍ നിന്ന് തുടങ്ങി പുതിയ വിഭവങ്ങള്‍ വരെ പങ്കു വെക്കുന്നുണ്ട് ഈ കൂട്ടായ്മ. 2014 ല്‍ ഗ്രൂപ്പിന്റെ ആദ്യ സംഗമം നടത്തിയ ശേഷം അംഗങ്ങളുടെ പാചകക്കുറിപ്പുകള്‍ ചേര്‍ത്ത് പുസ്തകമിറക്കിയ ഈ കൂട്ടായ്മ രണ്ടാമത്തെ സംഗമത്തില്‍ സാമൂഹിക പ്രവര്‍ത്തനത്തിനു കൂടി തുടക്കമിടുകയായിരുന്നു.
പാചകക്കുറിപ്പുകള്‍ക്കു പുറമെ കുടുംബ, ആരോഗ്യ, മാനസ്സിക, സൗന്ദര്യ വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന ഗ്രൂപ്പ് സാമൂഹിക പ്രവര്‍ത്തനത്തിനു കൂടി ഇടം നല്‍കുന്നതിനുള്ള തുടക്കം കൂടിയായിരുന്നു സംഗമം. സാമ്പത്തിക പരാധീനത മൂലം വിവാഹ പ്രായം കഴിഞ്ഞ പെണ്‍കുട്ടികളെ സഹായിക്കുന്നതിനായി വികെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹിക സുരക്ഷാ മിഷന്‍ നടപ്പാക്കുന്ന പ്രത്യാശ പദ്ധതിയുടെ വിതരണ ചടങ്ങില്‍ 50-50 പദ്ധതിയെക്കുറിച്ച് നേരത്തെ മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു. ഈ പ്രഖ്യാപനത്തെ തുടര്‍ന്ന് വ്യക്തികളും സ്വകാര്യ സംരംഭകരുമൊക്കെ ധന സാഹയം നല്‍കി വരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് രസോയി കൂട്ടായ്മയും വികെയറില്‍ പങ്കാളികളായത്. നിസാര്‍ കാടേരി, നസിയ ബഷീര്‍, ദിവ്യ ഷാനു, ദില്‍ന റഷീദ്, ഷബാന മുജീബ്, ഷബ്‌ന സാഹിര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

Latest