ഇന്ത്യയുടെ കോച്ചാകാന്‍ സ്റ്റുവര്‍ട് ലോ തയ്യാര്‍

Posted on: August 1, 2015 9:39 am | Last updated: August 1, 2015 at 9:39 am
SHARE

253087-stuart-lawന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ തയ്യാറാണെന്ന് മുന്‍ ആസ്‌ത്രേലിയന്‍ താരം സ്റ്റുവര്‍ട് ലോ. നിലവില്‍ ഇന്ത്യയില്‍ പര്യടനം നടത്തുന്ന ആസ്‌ത്രേലിയ എ ടീമിന്റെ കോച്ചാണ് സ്റ്റുവര്‍ട് ലോ. ലോകത്തിലെ മികച്ച ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ അതിയായ താത്പര്യമുണ്ട്. ഇന്ത്യന്‍ ഉപദ്വീപ് സാഹചര്യങ്ങള്‍ പരിചിതമാണ്. എനിക്ക് മുന്നില്‍ ഓഫറുമായി ഇന്ത്യന്‍ ക്രിക്കറ്റ് അധികൃതര്‍ വന്നാല്‍ ഇരുന്ന് ചര്‍ച്ച ചെയ്യാന്‍ തയ്യാറാകും – ലോ പറഞ്ഞു.
2011 ലോകകപ്പില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായിരുന്നു. പിന്നീട് ബംഗ്ലാദേശ് ടീമിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചു.
2012 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശ് ഫൈനലില്‍ എത്തിയത് ലോയുടെ നേട്ടമായി.ശ്രീലങ്കയില്‍ ഇന്ത്യയുടെ സാധ്യതകളെ കുറിച്ചും ലോ വാചാലനായി.
സ്വന്തം മണ്ണില്‍ ലങ്ക ശക്തമാണ്. പ്രത്യേകിച്ച് ടീമില്‍ പുതിയൊരു തലമുറ രൂപാന്തരപ്പെടുന്നു. പ്രതിഭകളാണേറെയും. എന്നാല്‍, മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ ഇന്ത്യക്ക് പരമ്പര ജയിക്കാവുന്നതേയുള്ളൂ. വിരാട് കോഹ്‌ലിയുടെ ആക്രമണോത്സുക ശൈലി ഗുണം ചെയ്യുമെന്നും ലോ.
ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്‌ലി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയാകും ലങ്കന്‍ പര്യടനം.