ലങ്കന്‍ പര്യടനം: ഭാര്യമാര്‍ക്ക് വിലക്ക്

Posted on: August 1, 2015 6:36 am | Last updated: August 1, 2015 at 9:37 am
SHARE

ന്യൂഡല്‍ഹി: ശ്രീലങ്കയില്‍ ക്രിക്കറ്റ് പര്യടന വേളയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭാര്യമാരെയും പെണ്‍സുഹൃത്തുക്കളെയയും (വാഗ്‌സ്) ഒപ്പം കൂട്ടാനാകില്ല. ബി സി സി ഐ ഇത് സംബന്ധിച്ച് ശക്തമായ നിലപാടെടുത്തുവെന്ന് ഒരു ദേശീയ പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതു പോലെ ടീം ഡയറക്ടര്‍ രവിശാസ്ത്രി ആദ്യ ടെസ്റ്റിന്റെ തലേ ദിവസം മാത്രമേ ടീമിനൊപ്പം ചേരുകയുള്ളൂവെന്നും ബി സി സി ഐ ഒഫിഷ്യല്‍ വ്യക്തമാക്കിയതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ആഷസ് പരമ്പരയുമായി ബന്ധപ്പെട്ട് സ്‌കൈ സ്‌പോര്‍ട്‌സ് ഇംഗ്ലീഷ് ചാനലില്‍ ക്രിക്കറ്റ് വിശകലനം ചെയ്തുവരുന്നതാണ് രവിശാസ്ത്രിയുടെ അസൗകര്യം.

LEAVE A REPLY

Please enter your comment!
Please enter your name here