Connect with us

International

എബോള വാക്‌സിന്‍ പരീക്ഷണം വിജയകരം

Published

|

Last Updated

ഗിനിയ: എബോള വാക്‌സിന്‍ പരീക്ഷണം വിജയകരമെന്ന് കണ്ടെത്തല്‍. ഗിനിയയില്‍ എബോള രോഗികളിലും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നടത്തിയ പരീക്ഷണത്തിലാണ് ലോകത്തിന് വന്‍ പ്രതീക്ഷ നല്‍കി പരീക്ഷണം വിജയകരമെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്.
വാക്‌സിന്‍ രോഗത്തിന് നൂറ് ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ ശ്രദ്ധേയവും ലോക ആരോഗ്യ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
രോഗികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന 4000 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രോഗം പടരുന്നതിന് വാക്‌സിന്‍ പ്രതിരോധമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2013ല്‍ എബോളയെ തുടര്‍ന്ന് പശ്ചിമ ആഫ്രിക്കയില്‍ 11,200 പേരാണ് മരിച്ചത്.