Connect with us

National

കലാമിന്റെ പേരില്‍ തമിഴ്‌നാട് അവാര്‍ഡ് ഏര്‍പ്പെടുത്തും

Published

|

Last Updated

ചെന്നൈ: അന്തരിച്ച മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ പി ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. മുഖ്യമന്ത്രി ജയലളിതയാണ് ഇക്കാര്യം അറിയിച്ചത്. ശാസ്ത്ര പുരോഗതി, മാനവികത, വിദ്യാര്‍ഥികളുടെ ക്ഷേമം എന്നീ മേഖലകളില്‍ നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാകും അവാര്‍ഡെന്നും അവര്‍ പറഞ്ഞു. ആകര്‍ഷകമായ ഇന്ത്യ, സമൃദ്ധമായ തമിഴ്‌നാട് എന്ന മുദ്രാവാക്യവുമായി സംസ്ഥാനം നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഇതിന്റെ ഭാഗമായാണ് അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്. എല്ലാ വര്‍ഷവും സ്വാതന്ത്ര്യ ദിനത്തിലാണ് അവാര്‍ഡ് വിതരണം ചെയ്യുക. അഞ്ച് ലക്ഷം രൂപയും എട്ട് ഗ്രാം സ്വര്‍ണപ്പതക്കവും പ്രശസ്തി പത്രവുമാണ് ജേതാവിന് നല്‍കുക. ഈ വര്‍ഷം മുതല്‍ തന്നെ അവാര്‍ഡ് കൊടുത്തുതുടങ്ങുമെന്നും അവര്‍ അറിയിച്ചു. കലാമിന്റെ ജന്മദിനമായ ഒക്‌ടോബര്‍ 15 യുവ ഉണര്‍വ് ദിനമായി ആചരിക്കുമെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.