സപ്ലൈകോ വഴി ഓണത്തിന് സാധനങ്ങള്‍ വിലകുറച്ചു നല്‍കുവാന്‍ തീരുമാനം

Posted on: July 31, 2015 8:32 pm | Last updated: August 1, 2015 at 12:51 am
SHARE

Supplycoതിരുവനന്തപുരം: പൊതുവിപണിയില്‍ നിന്നും വിലകുറച്ചു ഓണത്തിന് അരിയും പഞ്ചസാരയും വെളിച്ചെണ്ണയും സപ്ലൈകോ വഴി നല്‍കുവാന്‍ തീരുമാനം. ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു പുതിയ തീരുമാനം എടുത്തത്. ഓണത്തിനു പൊതുവിപണിയേക്കാളും പഞ്ചസാരയ്ക്കു രണ്ടു രൂപയും മട്ട അരിക്ക് ഒരു രൂപയും വെളിച്ചെണ്ണയ്ക്ക് ഇരുപത് രൂപയും കുറച്ചു നല്‍കുവാനാണ് തീരുമാനം.