ബംഗളൂരു സ്‌ഫോടനക്കേസ്: കേസ് നീളുന്നതില്‍ കര്‍ണാടകക്ക് വിമര്‍ശം

Posted on: July 31, 2015 1:50 pm | Last updated: August 1, 2015 at 12:50 am
SHARE

madani at cochin

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നീളുന്നതില്‍ കര്‍ണാടകക്ക് സുപ്രീംകോടതി വിമര്‍ശം. വിചാരണ അനന്തമായി നീളുന്നതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. പ്രത്യേക കോടതി രൂപീകരിക്കുന്നതില്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു. ഇതു സംബന്ധിച്ച് രണ്ടാഴ്ച്ചക്കകം നിലപാടറിയിക്കാനും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് മഅദനി നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. എന്നാല്‍ പ്രത്യേക എന്‍ ഐ എ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നതെന്നും കേസ് നടത്തിപ്പില്‍ അമാന്തമില്ലെന്നും കര്‍ണാടക കോടതിയെ അറിയിച്ചു.