മേമന്റെ തൂക്കിക്കൊല: പ്രത്യാഘാതമുണ്ടാകുമെന്ന് ഛോട്ടാ ഷക്കീല്‍

Posted on: July 31, 2015 11:25 am | Last updated: August 1, 2015 at 12:50 am
SHARE

Chhota Shakeelമുംബൈ: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊന്നതിന് പ്രതികാര നടപടിയുണ്ടാകുമെന്ന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിന്റെ അടുത്ത അനുയായി ഛോട്ടാ ഷക്കീല്‍. നിരപരാധിയായ മേമനെ തൂക്കിലേറ്റിയതിന് പകരം ചോദിക്കും. സഹോദരന്‍ ചെയ്ത തെറ്റിനാണ് യാക്കൂബിന തൂക്കിലേറ്റിയത്. താനും ദാവൂദ് ഇബ്രാഹീമും കീഴടങ്ങിയിരുന്നുവെങ്കില്‍ തങ്ങള്‍ക്കും ഈ ഗതി വരുമായിരുന്നു. ഇനി ഒരിക്കല്‍ പോലും ഇന്ത്യന്‍ സര്‍ക്കാറിനെ വിശ്വസിക്കില്ലെന്നും ഇന്ത്യയില്‍ മടങ്ങിയെത്തില്ലെന്നും ഛോട്ടാ ഷക്കീല്‍ പറഞ്ഞു.