മുല്ലപ്പെരിയാറില്‍ പ്രത്യേക പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാമെന്ന് കേരളം

Posted on: July 31, 2015 11:17 am | Last updated: August 1, 2015 at 12:50 am
SHARE

mullappaeriyarന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പ്രത്യേക പോലീസ് സ്‌റ്റേഷന്‍ സ്ഥാപിക്കാമെന്ന് കേരളം. കൂടുതല്‍ പോലീസുകാരെ വിന്യസിച്ച് അണക്കെട്ടിന്റെ സുരക്ഷ ശക്തമാക്കുമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 124 പോലീസുകാര്‍ ഉള്ള സ്റ്റേഷന്‍ സ്ഥാപിക്കുമെന്നാണ് കേരളം വ്യക്തമാക്കിയിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്‌നം രാഷ്ട്രീയ വത്കരിക്കാനാണ് തമിഴ്‌നാട് ശ്രമിക്കുന്നതെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. അണക്കെട്ടിന് ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ കേന്ദ്രസേനയുടെ സംരക്ഷണം വേണമെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നാണ് കേരളം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്.