ഇസില്‍ തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരെ മോചിപ്പിച്ചു

Posted on: July 31, 2015 10:44 am | Last updated: August 1, 2015 at 12:50 am
SHARE

ISIS

ന്യൂഡല്‍ഹി: ലിബിയയില്‍ ഇസില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ രണ്ടു ഇന്ത്യക്കാരെ മോചിപ്പിച്ചു. നാലുപേരെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നത്. ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിക്ക് സമീപം സിര്‍ത്ത് പട്ടണത്തില്‍ നിന്നാണ് അധ്യാപകരെ തട്ടിക്കൊണ്ടുപോയത്. ഇവിടെ ഒരു യൂനിവേഴ്‌സിറ്റിയില്‍ സേവനമനുഷ്ടിക്കുകയായിരുന്നു ഇവരെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.