അല്‍ജസീറ മാധ്യമ പ്രവര്‍ത്തകരുടെ വാദം കേള്‍ക്കല്‍ ഈജിപത് കോടതി വീണ്ടും മാറ്റി

Posted on: July 31, 2015 5:42 am | Last updated: July 30, 2015 at 10:44 pm
SHARE

al-jaseeraകൈറോ: ഈജിപ്ത്തില്‍ നിരോധിത സംഘടനയായ ബ്രദര്‍ഹുഡിനെ അനുകൂലിച്ച കേസില്‍ പ്രതികളായ മൂന്ന് അല്‍ ജസീറ മാധ്യമ പ്രവര്‍ത്തകരുടെ വാദം കേള്‍ക്കല്‍ ഈജിപ്ത് കോടതി മാറ്റി വെച്ചു. ഇന്നലെ കോടതി വാദം കേള്‍ക്കല്‍ പിന്നീട് ഒരു ദിവസത്തേക്ക് മാറ്റി വെച്ചു. കോടതിയുടെ അടുത്ത വാദം കേള്‍ക്കല്‍ അവസാനത്തേതായിരിക്കുമെന്ന് അല്‍ജസീറാ ഡയറക്ടര്‍ ജനറല്‍ മുസ്തഫ സുഹാഗ് പറഞ്ഞു.
വാദം കേള്‍ക്കല്‍ അവസാനിച്ച് നീതിയുടെ പൊന്‍കിരണങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മാധ്യമ പ്രവര്‍ത്തകരായ ബഹര്‍ മുഹമ്മദ്, മുഹമ്മദ് ഫഹ്മി, പീറ്റര്‍ ഗീസ്റ്റ് എന്നിവര്‍. ഈ മൂന്ന് മാധ്യമ പ്രവര്‍ത്തകരും കഴിഞ്ഞ 19 മാസമായി മാനസിക സമ്മര്‍ദത്തിലും പിരിമുറുക്കത്തിലുമായിരുന്നു. അവസാന വാദം കേള്‍ക്കല്‍ മാറ്റി വെച്ചത് കുടുംബക്കരെ നിരാശപ്പെടുത്തിയിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പത്ര പ്രവര്‍ത്തനമെന്നത് ഒരു കുറ്റകൃത്യമല്ല. ഈജിപ്ഷ്യന്‍ അധികൃതര്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കുറ്റപത്രം അവസാനിപ്പിച്ച് അവര്‍ക്ക് നീതി ലഭ്യമാക്കണം. 2013 ല്‍ ഈജിപ്ത് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി സ്ഥാനഭ്രഷ്ടനാക്കുന്നതിന് മുമ്പ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നാണ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള കുറ്റപത്രം. ആസ്‌േത്രലിയന്‍ പൗരനായ ഗ്രീസ്റ്റയെ നാടുകടത്തിയിരുന്നു. ഫഹ്മി ഏഴ് വര്‍ഷവും, മുഹമ്മദ് 10 വര്‍ഷവും ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. ഖത്തര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ജസീറയില്‍ ജോലി ചെയ്യുന്ന മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തെളിവുകള്‍ ഇല്ലാത്തതിനാലാണ് കോടതി വിധി മാറ്റി വെക്കാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രദര്‍ഹുഡിന്റെ ഭരണ കാലത്ത് നല്ല ബന്ധമായിരുന്നു ഖത്തറും കൈറോയും തമ്മില്‍. എന്നാല്‍ നിലവില്‍ ബന്ധം വഷളായ അവസ്ഥയിലാണ്.
അടുത്ത മാസം രണ്ടിന് വാദം കേള്‍ക്കാന്‍ പ്രതീക്ഷയുണ്ടെന്ന് ഈജ്പതിലെ ന്യൂസ് ഏജന്‍സി മെന റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം അടുത്ത മാസം എട്ടിനായിരിക്കുമെന്നാണ് അഭിഭാഷകരുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്.