മുന്‍കൂര്‍ ജാമ്യം തേടി ഉതുപ്പ് വര്‍ഗീസ് സുപ്രീംകോടതിയില്‍

Posted on: July 30, 2015 7:07 pm | Last updated: July 30, 2015 at 10:50 pm
SHARE

uthuppu vargueseന്യൂഡല്‍ഹി: നഴ്‌സസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസ് പ്രതി ഉതുപ്പ് വര്‍ഗീസ് മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയില്‍. ഇന്റര്‍പോള്‍ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഉതുപ്പ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.നാട്ടിലേക്ക് തിരിച്ചുവരാനും കേസന്വേഷണവുമായി സഹകരിക്കാനും തയ്യാറാണെന്ന് ഇയാള്‍ കോടതിയെ അറിയിച്ചു.

വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യം തേടുന്നത്. രേഖകള്‍ സി ബി ഐ പിടിച്ചെടുത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനാവശ്യമാണ്. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിസിനസ് രംഗത്തെ ശത്രുതയാണെന്നും ഉതുപ്പ് വര്‍ഗീസ് അവകാശപ്പെടുന്നു. ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച്ച പരിഗണിക്കും.