മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ശശി തരൂര്‍

Posted on: July 30, 2015 5:33 pm | Last updated: July 30, 2015 at 10:50 pm
SHARE

tharoorന്യൂഡല്‍ഹി: യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനെതിരെ ശശി തരൂര്‍ എം പിയുടെ ട്വിറ്റ്. സാധ്യമായ എല്ലാ മാര്‍ഗങ്ങളിലൂടെയും തീവ്രവാദം ഇല്ലാതാക്കണം. എന്നാല്‍ തൂക്കുകയര്‍ തീവ്രവാദം ഇല്ലാതാക്കില്ലെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രതികളെ തൂക്കിലേറ്റിയതു കൊണ്ട് കുറ്റകൃത്യങ്ങള്‍ കുറയില്ല. ഒരു മനുഷ്യജീവിയെ ഭരണകൂടം തൂക്കിലേറ്റിയത് ദുഃഖകരമാണെന്നും തരൂര്‍ വ്യക്തമാക്കി.

അതേസമയം തരൂരിനെതിരെ ബി ജെ പി രംഗത്തെത്തി. തരൂരിന്റെ പ്രസ്താവന പാര്‍ലിമെന്റ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്ന് ബി ജെ പി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ തരൂരിന്റേത് വ്യക്തിപരമായ പരാമര്‍ശമാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.