സെന്‍സെക്‌സ് 142 പോയിന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: July 30, 2015 4:35 pm | Last updated: July 30, 2015 at 4:35 pm
SHARE

share marketമുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് സൂചിക 141.92 പോയിന്റ് ഉയര്‍ന്ന് 27705.35ലും നിഫ്റ്റി 46.75 പോയിന്റ് ഉയര്‍ന്ന് 8421.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1741 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1126 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഡോ. റെഡ്ഡീസ് ലാബ്, സിപ്ല, ഐ ടി സി, എച്ച് ഡി എഫ് സി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ കമ്പനികളാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. സണ്‍ഫാര്‍മ, ഹിന്‍ഡാല്‍കോ, ടി സി എസ്, ഇന്‍ഫോസിസ് തുടങ്ങിയവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.