ചന്ദ്രബോസ് വധം: നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു

Posted on: July 30, 2015 4:27 pm | Last updated: July 30, 2015 at 10:51 pm
SHARE

nisam abdul khadarതൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വിവാദ വ്യവസായി നിസാമിനെതിരെ കാപ്പ ചുമത്തിയത് ഹൈക്കോടതി ശരിവെച്ചു. തന്നെ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നു കാണിച്ച് നിസാം നല്‍കിയ ഹരജി ഹൈക്കോടതി തള്ളി.

നിസാമിനു മേല്‍ കാപ്പ ചുമത്തണമെന്ന സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ നിശാന്തിനിയുടെ ശുപാര്‍ശ ജില്ലാ കളക്ടര്‍ എം എസ് ജയ അംഗീകരിക്കുകയായിരുന്നു. പ്രതിയെ ആറുമാസം വരെ കരുതല്‍ തടങ്കലില്‍ വെക്കാന്‍ കാപ്പ നിയമം പോലീസിന് അധികാരം നല്‍കുന്നുണ്ട്.

നിസാമിനെതിരെ 13 കേസുകള്‍ നിലവിലുണ്ടെന്ന കാര്യം പരിഗണിച്ചാണ് കാപ്പ ചുമത്താന്‍ തീരുമാനിച്ചത്. ബെംഗളൂരുവിലെ രണ്ടു കേസുകളും ഇതില്‍ ഉള്‍പ്പെടും. നിസാമിനു മേല്‍ കാപ്പ ചുമത്തുമെന്ന് ചന്ദ്രബോസ് കൊല്ലപ്പെട്ട ദിവസം സ്ഥലം സന്ദര്‍ശിച്ച എ ഡി ജി പി ശങ്കര്‍ റെഡ്ഢി വ്യക്തമാക്കിയിരുന്നു.