പോക്കറ്റടിച്ചതിന് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് മരിച്ചു

Posted on: July 29, 2015 6:48 pm | Last updated: July 30, 2015 at 12:14 am
SHARE

deathതിരുവനന്തപുരം:പോക്കറ്റടിച്ചതിന് നാട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച യുവാവ് മരിച്ചു. തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ബിനുവാണ് മരിച്ചത്. ബിനുവിനെ പോലീസ് വാഹനത്തില്‍ സ്‌റ്റേഷനിലേക്ക് കോണ്ടുപോകവെ അപസ്മാരബാധയുണ്ടായി. വായില്‍ നിന്ന് നുരയും പതയും വന്നതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

അതിനിടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിനുവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. ശരിയായ വിവരങ്ങള്‍ കൈമാറാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.