സ്വദേശികള്‍ക്ക് വിസയില്ലാതെ 85 രാജ്യങ്ങളില്‍ സഞ്ചരിക്കാം

Posted on: July 29, 2015 6:41 pm | Last updated: July 29, 2015 at 6:41 pm
SHARE

2288906666അബുദാബി: അഞ്ച് ജി സി സി രാജ്യങ്ങളും 34 യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പെടെയുള്ള 85 രാജ്യങ്ങളില്‍ വിസയില്ലാതെ സ്വദേശികള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 69 രാജ്യങ്ങളിലേക്ക് വിസയില്ലാതെ നേരിട്ട് യാത്ര ചെയ്യാന്‍ യു എ ഇ പൗരന്മാര്‍ക്ക് സാധിക്കും. ഇതോടൊപ്പം 16 രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ എത്തിയാല്‍ സ്വദേശികള്‍ക്ക് അവിടെ നിന്നും വിസ ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജി സി സി രാജ്യങ്ങള്‍ക്ക് പുറമെ സിറിയ, ലബനോന്‍, ജോര്‍ദാന്‍, യമന്‍, ഈജിപ്ത്, ടുണീഷ്യ, മൊറോക്കോ, കോമറോസ്, എറിത്രിയ, ഹോംഗോങ്, മലേഷ്യ, തായ്‌ലാന്റ്, സിംഗപ്പൂര്‍, കസാക്കിസ്ഥാന്‍, സൗത്ത് കൊറിയ, ബ്രൂണെ, കിര്‍ഗിസ്ഥാന്‍, ബ്വാട്ട്‌സ്വാന, സീഷെല്‍സ്, മൗറീഷ്യസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, അല്‍ബേനിയ, ജോര്‍ജിയ, സെര്‍ബിയ, ഓസ്ട്രിയ, ബെല്‍ജിയം, ഡെന്‍മാര്‍ക്ക്, പോളണ്ട്, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലണ്ട്, കൊളംബിയ തുടങ്ങിയ രാജ്യങ്ങള്‍ ഇതില്‍ ഉള്‍പെടും.
ഇന്തോനേഷ്യ, ബംഗ്ലാദേശ്, ഫിലിപൈന്‍സ്, ഹോംഗോങ്, മാലിദ്വീപുകള്‍, താജികിസ്ഥാന്‍, സുഡാന്‍, സിംങ്കപ്പൂര്‍, ബ്രിട്ടന്‍, ടര്‍ക്കി, ഓസ്‌ട്രേലിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ സ്വദേശികള്‍ക്ക് വിസ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വെളിപ്പെടുത്തി.