Connect with us

National

അന്‍ഷു ഗുപ്തയ്ക്കും സഞ്ജീവ് ചതുര്‍വേദിക്കും മഗ്‌സസെ പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ അന്‍ഷു ഗുപ്തയ്ക്കും എയിംസ് ഡെപ്യൂട്ടി സെക്രട്ടറി സഞ്ജീവ് ചതുര്‍വേദിക്കും രമണ്‍ മഗ്‌സസെ പുരസ്‌കാരം. ആകെ അഞ്ച് പേര്‍ക്കാണ് ഇത്തവണത്തെ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്. അതില്‍ രണ്ട് പേരും ഇന്ത്യക്കാരാണ്.
ഗ്രാമീണ പ്രദേശത്തെ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തിനും കുറഞ്ഞ ചിലവില്‍ സാനിട്ടറി നാപ്കിനുകള്‍ എത്തിക്കുന്നതിനും സഹായിച്ചതിനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ അന്‍ഷു ഗുപ്തക്ക് അവാര്‍ഡ്. അഴിമതിയെക്കുറിച്ചുള്ള വിവരം നല്‍കി നിരവധി തട്ടിപ്പുകള്‍ പുറത്തു കൊണ്ടുവന്നതിനാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ചതുര്‍വേദി അവാര്‍ഡിന് അര്‍ഹനായത്.
ഫിലിപ്പീന്‍സ്, മ്യാന്‍മര്‍, ലാവോസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മറ്റു മൂന്നുപേര്‍. ഗൂഞ്ജ് എന്ന എന്‍ ജി ഓയുടെ സ്ഥാപകനാണ് അന്‍ഷു ഗുപ്ത. സഞ്ജീവ് ചതുര്‍വേദി ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനാണ്. ഏഷ്യയിലെ നൊബേല്‍ സമ്മാനം എന്നാണ് മഗ്‌സെസെ അവാര്‍ഡ് അറിയപ്പെടുന്നത്. ലാവോസ് സ്വദേശിയായ കോമാലി ഛന്തവോങ്, ഫിലിപ്പൈന്‍സ് സ്വദേശിയായ ലിഗായ ഫെര്‍നാണ്ടോ അമില്‍ബാങ്‌സ, മ്യാന്‍മര്‍ സ്വദേശിയായ ക്യാവു തു എന്നിവരാണ് പുരസ്‌കാരം നേടിയ മറ്റുള്ളവര്‍. സര്‍ട്ടിഫിക്കേറ്റും മെഡലും കാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം ആഗസ്റ്റ് 31ന് തലസ്ഥാനത്തെ കള്‍ച്ചറല്‍ സെന്റര്‍ ഒഫ് ദി ഫിലിപ്പൈന്‍സില്‍ വച്ച് സമ്മാനി