Connect with us

Kerala

എസ് എന്‍ ഡി പിയുടെതാല്‍പര്യങ്ങള്‍ മാനിക്കുന്ന ആര്‍ക്കൊപ്പവും സഹകരിക്കുമെന്ന് വെള്ളാപ്പള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: എസ് എന്‍ ഡി പിയുടെതാല്‍പര്യങ്ങള്‍ മാനിക്കുന്ന ആര്‍ക്കൊപ്പവും സഹകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി ജെ പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുമായുള്ള ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അഅനിവാര്യമാണെന്ന് അമിത് ഷായോട് വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

ബി ജെ പിയുമായി അയിത്തമില്ല. കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് അവഗണനയാണ്. ഭൂരിപക്ഷ സമുദായ ഐക്യത്തിലൂടെ സാമൂഹിക നീതി നടപ്പാക്കണമെന്നാണ് ആവശ്യം. എസ് എന്‍ ഡി പിയുടെ താല്‍പര്യം സംരക്ഷിക്കുന്ന ആരുമായും സഹകരിക്കും. ബി ജെ പി ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ്. അവരുമായി സഹകരിക്കില്ലെന്ന് പറയാന്‍ എനിക്ക് ഭ്രാന്തുണ്ടോ എന്നും വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.

എല്‍ ഡി എഫ് സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഒന്നും തന്നില്ല. ഉമ്മന്‍ചാണ്ടി ചെറിയ സഹായം നല്‍കി. എസ് എന്‍ ഡി പി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. താന്‍ മന്ത്രിയോ എം പിയോ എം എല്‍ എയോ ആകാന്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രസര്‍വകലാശാലക്ക് ശ്രീനാരായണ ഗുരുവിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അമിത്ഷായെ കണ്ടത്. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചയായെന്നും വെള്ളാപ്പള്ളി പറഞ്ഞു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ ക്കൊപ്പമാണ് അമിത് ഷായെ വസതിയില്‍ സന്ദര്‍ശിച്ചത്.

Latest