Connect with us

Palakkad

ഐ ഐ ടി സ്ഥിരം ക്യാംപസിന് 163.28 കോടിക്ക് നിയമസഭയുടെ അംഗീകാരം

Published

|

Last Updated

പാലക്കാട്:ഐ ഐ ടി സ്ഥിരം ക്യാംപസിനുവേണ്ട സ്ഥലത്തിന്റെ വിലയും തുടര്‍ നടപടികള്‍ക്കുള്ള ചെലവുമുള്‍പ്പെടെ 163. 28 കോടി രൂപ അനുവദിക്കാനുള്ള നിര്‍ദ്ദേശം നിയമസഭ അംഗീകരിച്ചു. ഇതു സംബന്ധിച്ച ധനവകുപ്പിന്റെ ഉത്തരവ് അടുത്തദിവസം ഉണ്ടാകും. കഞ്ചിക്കോട് വെസ്റ്റില്‍ മൊത്തം 500 ഏക്കര്‍ സ്ഥലമാണ് ഐഐടിക്കായി കണ്ടെത്തിയിട്ടുള്ളത്. അതില്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുളള 366. 39 ഏക്കര്‍ ഭൂമിക്കു വില നല്‍കണം. സ്ഥലത്തിന്റെ വിശദമായ രൂപരേഖ തയാറാക്കലും പരിശോധയും ആരംഭിച്ചു. സ്വകാര്യഭൂമിയുടെ വിലയായി 150 കോടി രൂപ വേണ്ടിവരും.”രണപരമായ ചെലവിന് ഉള്‍പ്പെടെയാണ് തുക അനുവദിക്കുക. ഭൂമിയില്‍ 43 ഏക്കര്‍ വനംവകുപ്പിന്റെയും 20. 78 ഏക്കര്‍ തദ്ദേശവകുപ്പിന്റെ യും കൈവശമാണ്.——ഭൂവുമടമകളെ വിളിച്ചുവരുത്തി വിലപേശിയാണ് വില നിഛയിക്കുക. സ്ഥലം അഞ്ചുബഌാേക്കുകളായി തിരിച്ച് ഡപ്യൂട്ടി തഹസില്‍ദാരുടെ നേതൃത്വത്തിലാണ്ഭൂമി പരിശോധന നടക്കുന്നത്. സ്ഥിരം ക്യാംപസിനുള്ള തറക്കല്ലിടല്‍ ചടങ്ങ് അടുത്തമാസം രണ്ടാമത്തെ ആഴ്ച നടത്താനാണ് സര്‍ക്കാര്‍ ശ്രമം. മാനവശേഷിവകുപ്പുമന്ത്രി സ്മൃതി ഇറാനിയെ തറക്കല്ലിടാന്‍ ക്ഷണിച്ചു മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്. മറുപടി ലഭിക്കാത്തതിനാല്‍ അടുത്തദിവസം ഉന്നത വിദ്യഭ്യാസ അധികൃതര്‍ അടുത്തദിവസം മന്ത്രാലയവുമായി നേരിട്ടു ചര്‍ച്ച നടത്തും. അഹല്യ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ സ്ഥലത്ത് ഒരുക്കിയ താല്‍ക്കാലിക ക്യാംപസില്‍ കഌസുകള്‍ മൂന്നിന് ആരംഭിക്കും. മദ്രാസ് ഐ ഐ ടി അക്കാദമിക് കൗണ്‍സില്‍ അംഗവും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ ക്രിസ് ഗോപാലകൃഷ്ണനായിരിക്കും മുഖ്യാഥിതി. മദ്രാസ് ഐഐടി ഡയറക്ടര്‍, മാനവശേഷിമന്ത്രാലയം അഡീഷണല്‍ സെക്രട്ടറി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന അക്കാദമിക് സെഷനോടെയായിരിക്കും കഌസ് തുടങ്ങുക.

Latest