Connect with us

Wayanad

മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

Published

|

Last Updated

കല്‍പ്പറ്റ: രാജ്യത്തെ രാഷ്ട്രപതിമാരില്‍ ഏറ്റവും ജനകീയനായിരുന്ന എ പി ജെ അബ്ദുകലാമിന്റെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു.
പ്രഗത്ഭനായ ശാസ്ത്രജ്ഞനും, പുതിയ തലമുറയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് വിശ്വസിച്ചിരുന്നയാളായിരുന്നു അദ്ദേഹം. കുട്ടികളോട് സ്വപ്‌നം കാണുകയെന്ന് ആഹ്വാനം ചെയ്ത് നാളെയുടെ ഭാവി പുതുതലമുറയിലാണെന്ന് ആഹ്വാനം ചെയ്ത് ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് ആവേശമുണര്‍ത്തിയ അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിന് തന്നെ വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അധ്യക്ഷനായിരുന്നു.
കല്‍പ്പറ്റ: ഇന്ത്യയെ കരുത്തുറ്റ രാഷ്ട്രമാക്കുന്നതിനും ആയുധശേഷിയിലും ചിന്താശേഷിയിലും യുവജനതയെ ത്രസിപ്പിച്ച് കൊണ്ട് ദീര്‍ഘവീക്ഷണത്തോട് കൂടി ഉത്തര പൗരാാരായി വളര്‍ത്തുന്നതിന് സദാ പ്രയത്‌നിച്ച് കൊണ്ടിരിക്കാന്‍ പ്രേരിപ്പിക്കുന്ന കര്‍മ്മശേഷിയുടെ ഉടമയും ജനകീയനും സര്‍വ്വോപരി ഇന്ത്യയിലെ സാധാരണക്കാരിലേക്ക് ഇറങ്ങിവന്ന നന്മയുടെ പ്രതീകമായ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍കലാമിന്റെ നിര്യാണത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു.
യോഗത്തില്‍ സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു. ബി സുവിത്ത്, സി ജയപ്രസാദ്, സിറാജുദ്ദീന്‍, സുബൈര്‍ ഓണിവയല്‍, ഡിന്റോ ജോസ്, സലീം കാരാടന്‍, മനോജ് പുല്‍പ്പാറ, മഹേഷ് കോളോത്ത്, സുനീര്‍ ഇത്തിക്കല്‍, സൈനുദ്ദീന്‍, എം അയ്യപ്പന്‍, ബബീഷ് ഓണിവയല്‍, ആബിദ് പുല്‍പ്പാറ, സജീഷ് പി ടി, ഷഫീഖ് സി, അര്‍ഷാദ് എന്നിവര്‍ സംസാരിച്ചു.
കല്‍പ്പറ്റ: ജനപ്രിയനും ജനകീയനും ധീഷ്ണശാലിയുമായ മുന്‍രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തിവല്‍ മഹാത്മജി എംപ്ലോയീസ് കള്‍ച്ചറല്‍ ഫോറം ജില്ലാകമ്മിറ്റി അനുശോചിച്ചു. സി അബ്ദുല്‍ ജലീല്‍ അധ്യക്ഷനായിരുന്നു. സി കെ ജിതേഷ്, ഷാജി സ്‌കറിയ, സി യു പുഷ്പലത, ഷാജു ജോസഫ്, സഫറുള്ള, പി കെ പ്രകാശന്‍, സുന്ദരന്‍, ജോസ് മാസ്റ്റര്‍, ഇന്ദു എന്നിവര്‍ അനുശോചിച്ചു.
മേപ്പാടി:ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്റെ നിര്യാണത്തില്‍ ചെമ്പോത്തറ മഅ്ദനുല്‍ ഉലൂം മദ്‌റസയിലെ അധ്യാപകരും വിദ്യാര്‍ഥികളും അനുശോചിച്ചു. പ്രധാനാധ്യാപകന്‍ ജലീല്‍ ഫാളിലി പന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു.അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, അബൂസ്വാദിഖ്, മദ്രസ ലീഡര്‍ റഊഫ് പ്രസംഗിച്ചു.
വൈത്തിരി: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ ഒലിവ് സ്വാശ്രയസംഘം അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയുടെ വികസനസ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കിയ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. കുട്ടികളെ സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച അദ്ദേഹം പുതുതലമുറയെ ഏറെ സ്‌നേഹിച്ചിരുന്നു. പ്രസിഡന്റ് എസ്.രവി അധ്യക്ഷനായി. ഷിനില്‍ തോമസ്, ഡെന്‍സി പ്രസംഗിച്ചു.
കല്‍പ്പറ്റ: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു ജില്ലാ പ്രസിഡന്റ് കെ ഐ തോമസ് അധ്യക്ഷനായിരുന്നു.കമ്മന മോഹനന്‍ ,സി ജോസഫ്, എന്‍ കുമാരന്‍,കുഞ്ഞമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
കല്‍പ്പറ്റ: മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍കലാമിന്റെ നിര്യാണത്തില്‍ തെനേരി സിറ്റിസണ്‍സ് ലൈബ്രറി “രണസമിതി അനുശോചിച്ചു പ്രസിഡണ്ട് ബിനു തോമസ് അധ്യക്ഷനായിരുന്നു.
തോമസ് എ പി , മനോജ് കുമാര്‍, എം രവീന്ദ്രന്‍, പൗലോസ് പി വി, ടി പി ജോണ്‍സണ്‍, അശോകന്‍ വി, ജോയ് ജേക്കബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേപ്പാടി: ഇന്ത്യയുടെ 11-ാമത് രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന്റെ നിര്യാണത്തില്‍ സെന്റ് ജോസഫ്‌സ് യു പി സ്‌കൂള്‍ അധ്യാപകരും വിദ്യാര്‍ഥികളും അനുശോചിച്ചു. പ്രധാനാധ്യാപകന്‍ കെ എല്‍ തോമസ് അധ്യക്ഷത വഹിച്ചു. ലിഷ മോള്‍ പി കെ, എലിസബത്ത് കെ എ, സ്‌കൂള്‍ ലീഡര്‍ അശ്വിനി, അലി എ കെ, ആല്‍ഫ്രെഡ് ഫ്രെഡി പി ജെ, അയ്യൂബ് ഖാന്‍, ഫ്‌ളോറി ലോബോ, ലില്ലി ആന്റണി, സജിനി വര്‍ഗീസ്, ട്രീസ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു.
പനമരം: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ലോകം കണ്ട മികച്ച ശാസ്ത്രജ്ഞരില്‍ ഒരാളുമായിരുന്ന ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ വിയോഗത്തില്‍ ക്രസന്റ് പബ്ലിക് സ്‌കൂള്‍ അനുശോചിച്ചു.
പ്രിന്‍സിപ്പാള്‍ പി കെ വര്‍ഗീസ് മാനേജര്‍ എം കെ നാസര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. എക്കാലത്തേയും മികച്ച അധ്യാപകന്‍ കൂടിയാണ് കലാമെന്ന് യോഗം അനുസ്മരിച്ചു. അബ്ദുല്‍ കലാമിന്റെ സ്മരണ നിര്‍ലത്തുന്നതിനായി സ്‌കൂള്‍ അങ്കണത്തില്‍ മരം നട്ട് പിടിപ്പിച്ചു. സ്‌കൂള്‍ ലീഡര്‍ ചാന്ദിനി സെക്രട്ടറി മുഹമ്മദ് ഹാഫിസ് എന്നിവര്‍ നേതൃത്ത്വം നല്‍കി. അലീന ജെയ്‌സി ജെയിംസ് അബ്ദുറഹിമാന്‍ സംസാരിച്ചു.
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ സാഹിത്യ കൂട്ടായ്മയായ അക്ഷരവേദി മുന്‍ രാഷ്ട്രപതിയും എഴുത്തുകാരനുമായ എ പി ജെ അബ്ദുള്‍കലാമിന്റെ വേര്‍പാടിയില്‍ അനുശോചനം രേഖപ്പെടുത്തി.
വിനോദ് പുല്ലഞ്ചേരി അധ്യക്ഷനായിരുന്നു. പി ജി സുജാകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. അര്‍ഷാദ് പി എ, ഷാജി പുല്‍പ്പള്ളി, എന്‍ അബ്ദുള്‍ ഗഫൂര്‍, കാര്‍ത്തിക അന്ന തോമസ്, ലേഖ എം കെ, എം സത്യപ്രഭ, നീതു പി വി, ആതിര ബി എസ്, ഷബ്‌നിഷ കെ സംസാരിച്ചു.
ഗൂഡല്ലൂര്‍: മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍കലാമിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പന്തല്ലൂര്‍ മര്‍ച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ പന്തല്ലൂര്‍ ടൗണില്‍ മൗന ജാഥ നടത്തി. പ്രസിഡന്റ് എ ടി അഷ്‌റഫ്, രാമാനുജന്‍, ബാബു, നാസര്‍ നേതൃത്വം നല്‍കി.
രണ്ട് മണിക്കൂര്‍ പന്തല്ലൂര്‍ ടൗണില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. പന്തല്ലൂര്‍ ഡ്രൈ വേഴ്‌സ് യൂനിയന്റെ നേതൃത്വത്തില്‍ ടൗണില്‍ അനുശോചന യോഗം നടത്തി.

ഗൂഡല്ലൂരില്‍ ഇന്ന് മൗന ജാഥ
ഗൂഡല്ലൂര്‍: എ പി ജെ അബ്ദുല്‍കലാമിന്റെ നിര്യാണത്തില്‍ സര്‍വകക്ഷി, വ്യാപാരി സംഘം, ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ ഒമ്പത് മണിക്ക് ഗൂഡല്ലൂര്‍ നഗരത്തില്‍ മൗന ജാഥ നടക്കും. രാവിലെ പത്ത് മുതല്‍ 12 വരെ ഗൂഡല്ലൂരില്‍ കടകള്‍ അടച്ചിടും. പതിനൊന്ന് മണിക്ക് ഗാന്ധിമൈതാനിയില്‍ പൊതുയോഗം നടക്കും. ഇതുസംബന്ധമായി ഗൂഡല്ലൂരില്‍ നടന്ന സര്‍വകക്ഷി, വ്യാപാരി സംഘം, ഡ്രൈവേഴ്‌സ് യൂനിയന്‍ എന്നിവയുടെ സംയുക്തയോഗത്തില്‍ എം പാണ്ഡ്യരാജ് അധ്യക്ഷതവഹിച്ചു.

Latest