സൈഫുല്‍ ഇസ്‌ലാമിന് വധശിക്ഷ

Posted on: July 28, 2015 8:10 pm | Last updated: July 29, 2015 at 10:00 am
SHARE

Saif-al-Islam-Gaddafi-is--001
കൈറൊ: ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകന്‍ സൈഫുല്‍ ഇസ്‌ലാമിനെ കോടതി വധശിക്ഷക്ക് വിധിച്ചു. ഗദ്ദാഫിയുടെ ഭരണത്തിന്അന്ത്യം കുറിച്ച 2011ലെ ലിബിയന്‍ വിപ്ലവം അടിച്ചൊതുക്കാന്‍ ശ്രമിച്ചവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം. സൈഫുല്‍ ഇസ്‌ലാമിന്റെ അഭാവത്തിലായിരുന്നു കോടതി വിചാരണ.
ഗദ്ദാഫിയുടെ മുന്‍ ചാരസംഘം മേധാവിയായിരുന്ന അബ്ദുല്ല അല്‍സെനുസ്സിയെയും മുന്‍പ്രധാനമന്ത്രി ബഗ്ദാദി അല്‍മഹ്മൂദിയെയും ലിബിയന്‍ കോടതി വധശിക്ഷക്ക് വിധിച്ചു. ഫയറിംഗ് സ്‌ക്വാഡാണ് ഇവരുടെ ശിക്ഷ നടപ്പാക്കുക.
ട്രിപ്പോളിയിലെ ഇപ്പോഴത്തെ സര്‍ക്കാറിനെ ഇനിയും ലോക രാഷ്ട്രങ്ങള്‍ അംഗീകരിച്ചിട്ടില്ല. 2011 മുതല്‍ സിന്‍താന്‍ മേഖല ഒരു വിമത ഗ്രൂപ്പിന് കീഴിലാണ്. ഗദ്ദാഫിയുടെ മകന്‍ ഈ മേഖലയിലാണ് കഴിയുന്നത്.