കലാമിന്റെ പേരില്‍ പ്രാര്‍ത്ഥന സംഘടിപ്പിച്ച് മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ഥികള്‍

Posted on: July 28, 2015 7:48 pm | Last updated: July 29, 2015 at 10:31 am
SHARE

POONOOR

കോഴിക്കോട്: അന്തരിച്ച മുന്‍രാഷ്ട്രപതി ഡോ:എ പി ജെ അബ്ദുല്‍ കലാമിന്റെ പേരില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ പ്രത്യേക പ്രാര്‍ത്ഥനയും അനുചോനവും സംഘടിപ്പിച്ചു. അനുശോചന പ്രഭാഷണങ്ങള്‍, ഫാതിഹ പാരായണം, പ്രാര്‍ത്ഥന എന്നിവയാണ് സംഘടിപ്പിച്ചത്. പ്രാര്‍ത്ഥനകള്‍ക്ക് ഇമാം അബൂസ്വാലിഹ് സഖാഫി നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ ഡോ:ഉമറുല്‍ ഫാറൂഖ് സഖാഫി അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ജമാല്‍ നൂറാനി, മുഹമ്മദ് നൗഫല്‍ നൂറാനി, ഇര്‍ഫാന്‍ നൂറാനി മുഹമ്മദ് റാഫി നൂറാനി, തുലൈബ് അസ്ഹരി, സുഹൈല്‍ റാശിം, അബ്ദുസമദ്, യാസിര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.