Connect with us

International

ചൈനയില്‍ വ്യാജ ഐഫോണ്‍ ഫാക്ടറി പൂട്ടി

Published

|

Last Updated

ബെയ്ജിംഗ്: വ്യാജ ഐഫോണുകള്‍ വിദേശ വിപണിയിലും സുലഭമായി ലഭിക്കാന്‍ തുടങ്ങിയതോടെ ചൈന ഇത്തരം ഫോണുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടി കര്‍ശനമാക്കി. കഴിഞ്ഞ ദിവസം ഷെന്‍സെന്‍ പ്രവിശ്യയില്‍ വ്യാജ ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനി അടച്ചുപൂട്ടി. ഇവിടെ ജോലി ചെയ്തിരുന്ന നൂറിലേറെ ജീവനക്കാരെ പോലീസ് അറസ്റ്റു ചെയ്തു. കമ്പനിയുടെ നടത്തിപ്പുകാരായ ദമ്പതികളും പിടിയിലായിട്ടുണ്ട്.

വ്യാജ ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നതു രാജ്യത്തിന്റെ മുഖം രാജ്യാന്തരതലത്തില്‍ മോശമാക്കുന്നുവെന്ന തിരിച്ചറിവാണ് ചൈന നിയമനടപടി ശക്തമാക്കിയത്.