ഫത്‌ഹേ മുബാറക്: അലിഫിന്റെ മധുരാക്ഷരം നുകര്‍ന്ന് മദ്‌റസാ വിദ്യാഭ്യാസത്തിന് തുടക്കം

Posted on: July 28, 2015 9:32 am | Last updated: July 28, 2015 at 9:32 am
SHARE

കല്‍പ്പറ്റ: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്ത ഫത്‌ഹേ മുബാറകില്‍ നൂറുക്കണക്കിന് കുരുന്നുകള്‍ മദ്‌റസാ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.
വിദ്യയുടെ വിളക്കത്തിരിക്കാം എന്ന പ്രമേയത്തില്‍ വിവിധ മദ്‌റസകളിലും ജില്ലാ-ഡിവിഷന്‍ -സെക്ടര്‍ തലങ്ങളിലും ഉദ്ഘാടന പരിപാടികള്‍ നടന്നു. അക്ഷരത്തോണി ഏറ്റുവാങ്ങി അക്ഷരമുറ്റത്തേക്ക് വന്ന കുട്ടികള്‍ക്ക് ഗുരുനാഥന്‍മാര്‍ തേന് കൊണ്ട് മധുരാക്ഷരം കുറിച്ചു.
പുതുക്കാട് അല്‍ ഇര്‍ഷാദ് സുന്നീ മദ്‌റസയില്‍ നടന്ന പരിപാടി സംസ്ഥാന കൗണ്‍സില്‍ അംഗം ബഷീര്‍ സഅദി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശമീര്‍ ബാഖവി അധ്യക്ഷത വഹിച്ചു.
പി കെ മൂസ മുസ്്‌ലിയാര്‍, ശാഹിദ് സഖാഫി, കെ വി ഇബ്‌റാഹീം സഖാഫി, സുലൈമാന്‍ സഖാഫി, പിച്ചന്‍ യൂസുഫ് തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി ഡിവിഷന്‍തല ഉദ്ഘാടനം കല്ലിയോട് ഹയാത്തുല്‍ ഇസ്്‌ലാം മദ്‌റസ, സുല്‍ത്താന്‍ ബത്തേരി ഡിവിഷന്‍ വെള്ളിമാട് മുനീറുല്‍ ഇസ്്്‌ലാം മദ്‌റസ, കല്‍പ്പറ്റ ഡിവിഷന്‍ പിണങ്ങോട് തഖ്‌വിയത്തുല്‍ ഇസ്്്്‌ലാം മദ്‌റസ, മേപ്പാടി ഡിവിഷന്‍ താഞ്ഞിലോട് സിറാത്തുല്‍ മുസ്്തഖീം മദ്‌റസ എന്നിവിടങ്ങളില്‍ പരിപാടിക്ക് ബഷീര്‍ സഖാഫി, ടി പി അബ്ദുസ്സലാം മുസ്്‌ലിയാര്‍,തലപ്പുഴ മദ്‌റസയില്‍ അബ്ദുര്‍റഹ്്മാനി, പാംമ്പഌമദ്‌റസയില്‍ നാസര്‍ സഖാഫി മാടക്കര, തോമാട്ടുചാല്‍ അല്‍ഹിദായ സെക്കന്‍ഡറി മദ്‌റസയില്‍ കോട്ടൂര്‍ ഇബ്‌റാഹീം സഖാഫി, കെ കെ മുഹമ്മദലി ഫൈസി, ഉസ്മാന്‍ മുസ്്‌ലിയാര്‍ എന്നിവരും കാപ്പം കൊല്ലി മദ്‌റസയില്‍ ഇര്‍ഷാദ് ഇര്‍ഷാദി, സെക്രട്ടറി അശ്‌റഫ് മച്ചിങ്ങല്‍,ഓട്ടുമ്മല്‍ ശിഹാബ് എന്നിവരും, തൃശിലേരി നൂറുല്‍ ഇസ്്‌ലാം മദ്‌റസയില്‍ ജാഷിര്‍ സുല്‍ത്താനി പള്ളിക്കല്‍, സെക്രട്ടറി നൗഷാദ്, ഷക്കീര്‍, മുഹമ്മദലി തുടങ്ങിയവര്‍ സംബന്ധിച്ചു.