വിനയവും സഹിഷ്ണുതയുമുള്ള രാഷ്ട്രതന്ത്രജ്ഞന്‍: കാന്തപുരം

Posted on: July 28, 2015 12:25 am | Last updated: July 28, 2015 at 12:25 am
SHARE

kanthapuramകോഴിക്കോട്: ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും മികച്ച പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു ഡോ. എ പി ജെ അബുല്‍ കലാമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അനുശോചന സദ്ദേശത്തില്‍ പറഞ്ഞു. വിനയവും സഹിഷ്ണുതയും വെച്ചുപുലര്‍ത്തിയ രാഷ്ട്രതന്ത്രജ്ഞനായിരുന്നു അദ്ദേഹം. തന്റെ കഴിവും വിജ്ഞാനവും ശാസ്ത്രബോധവും പ്രയോജനപ്പെടുത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചു. മിസൈല്‍ സാങ്കേതിക വിദ്യയിലൂടെയും ശാസ്ത്ര മേഖലയിലെ പരീക്ഷണങ്ങളിലുടെയും ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്നതില്‍ കലാമിന്റെ സംഭാവന മഹത്തരമാണ്. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് ശാസ്ത്രമേഖലക്കും തീരാനഷ്ടമാണ്. മര്‍കസില്‍ വന്ന അദ്ദേഹം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പാരത്രിക ലോകം അല്ലാഹു സന്തോഷകരമാക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും കാന്തപുരം പറഞ്ഞു.