Connect with us

Palakkad

ജില്ലയില്‍ കാര്‍ഷിക മേഖലയിലെ നഷ്ടപരിഹാര തുക 2.15 കോടി രൂപ വിതരണം ചെയ്തു: ജില്ലാ വികസന സമിതി

Published

|

Last Updated

പാലക്കാട്: ജില്ലയില്‍ കാര്‍ഷിക മേഖലയിലെ നഷ്ടപരിഹാര തുക 2.15 കോടി രൂപ വിതരണം ചെയ്തതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. വി ചെന്താമരാക്ഷന്‍ എം എല്‍ എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍. കാര്‍ഷിക മേഖലയ്ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്തതിനാല്‍ അത് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. തമിഴ് നാട്ടില്‍ നിന്നുള്ള പാല്‍ നിരോധിക്കുന്നതിനെകുറിച്ച് വിജയദാസ് എം എല്‍ എയുടെ ചോദ്യത്തിന് പാല്‍ നിരോധിച്ചിട്ടില്ലായെന്നും തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ചിറ്റൂര്‍ മേഖലയില്‍ നിന്നും വരുന്ന പാല്‍ പരിശോധിച്ച് മായമില്ലെന്ന് ഉറപ്പുവരുത്തി മില്‍മയിലേക്ക് എടുക്കുന്നുണ്ടെന്നും ക്ഷീരവികസന ഡയറക്ടര്‍ പറഞ്ഞു. അന്യ ജില്ലകളിലേയ്ക്ക് മണ്ണ് കയറ്റുന്നതില്‍ കര്‍ശനമായി നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടര്‍ പി —മേരിക്കുട്ടി അറിയിച്ചു. തൃത്താല- പട്ടാമ്പി മേഖലയില്‍ അനധികൃത മണ്ണെടുപ്പ് സംബന്ധിച്ച് തൃത്താല എം എല്‍ എ വി —ടി ബല്‍റാമിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കലക്ടര്‍. റവന്യു, പോലീസ് സ്‌ക്വാഡുകള്‍ ഉപയോഗിച്ച് ഇതില്‍ പരിശോധന നടത്തും.—മഴ കുറവായതിനാല്‍ ഡാമുകളിലെ ജലനിരപ്പ് കുറവാണെന്ന് വിജയദാസ് എം എല്‍ എ പറഞ്ഞു. കിഴക്കന്‍ മേഖലയിലെ പാടശേഖരങ്ങളില്‍ വെള്ളമില്ലാത്ത അവസ്ഥയുണ്ടെന്നും മൂലത്തറ ഡാമില്‍ നിന്നും കുന്നങ്കാട്ട് പതിയിലേക്ക് വെള്ളം തുറന്നുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജലസേചന വകുപ്പില്‍ 41 എഞ്ചിനീയര്‍മാരുടെ ഒഴിവുണ്ടെന്നും ഒഴിവുകള്‍ ഉടന്‍ നികത്തണമെന്നും അദ്ദേഹം അറിയിച്ചു. ജില്ലയില്‍ ഡോക്ടര്‍മാരുടെ ഉടന്‍ നികത്തുമെന്ന് ഡി എം ഒ ഉറപ്പു നല്‍കി.
എടത്തനാട്ടുകരയില്‍ ഡെങ്കിപ്പനി നിയന്ത്രണ വിധേയമായതായും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ച് സൗജന്യ മരുന്നുവിതരണം നടത്തിയെന്ന് ഡി എം ഒ —അറിയിച്ചു. ശുദ്ധജല മത്സ്യകൃഷി സജീവമായി നില്‍ക്കുന്ന ജില്ലയായ പാലക്കാട് ഇപ്പോള്‍ ഹാച്ചറികള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകാണെന്ന് വിജയദാസ് എം എല്‍ എ അറിയിച്ചു. മത്സ്യകൃഷിക്ക് ഇ-ടെണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയപ്പോള്‍ ആന്ധ്ര സ്വദേശിയ്ക്കാണ് ടെണ്ടര്‍ ലഭിച്ചത്. ആന്ധ്ര രീതിയില്‍ ഉപ്പുവെള്ളത്തില്‍ മത്സ്യങ്ങളെ വളര്‍ത്തുന്നത് മത്സ്യകൃഷി നശിക്കാന്‍ ഇടയാക്കുന്നുണ്ടെന്നും ഇത് ഇവിടുത്തെ ചെറുകിട മത്സ്യകൃഷിക്കാരെ ബാധിക്കുന്നുണ്ടെന്നും എം എല്‍ എ ചൂണ്ടിക്കാട്ടി. ഇതില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നും എം —എല്‍ എ ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ കഴിഞ്ഞ മാസം വരെയുള്ള വേതനം 69 കോടി കൊടുത്തു തീര്‍ത്തു. 9.—68 കോടി രൂപ ഇനി ബാക്കി കൊടുക്കുവാനുണ്ടെന്ന് തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് അരികില്‍ വളരുന്ന പുല്ലു ചെത്തുന്നതു നിര്‍ത്തിയത് അപകടങ്ങള്‍ക്ക് വഴിവെയ്ക്കുന്നുണ്ടെന്ന് എം —എല്‍ —എമാര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിവഴി പുല്ലുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പുല്ല് നീക്കം ചെയ്യാന്‍ പി ഡബ്ല്യു ഡി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് യോഗം അറിയിച്ചു.
പട്ടാമ്പി-വിളയൂരില്‍ റോഡിനരികില്‍ അപകടാവസ്ഥയിലായ എട്ട് മരങ്ങള്‍ ഉടന്‍ മുറിച്ചുമാറ്റണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ ്പ്രസിഡന്റ് സുബൈദ ഇസഹാക്ക് പറഞ്ഞു.
ജില്ലയിലെ റോഡുകള്‍ കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നുവെന്ന് എം എല്‍ എ മാര്‍ പറഞ്ഞു. മഴകുറഞ്ഞാല്‍ സമയബന്ധിതമായി റോഡ് നന്നാക്കണമെന്ന് എം എല്‍ എമാര്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു.

Latest