ക്യാമ്പസില്‍ ധാര്‍മിക വിദ്യാഭ്യാസം കൊണ്ട് വരണം: എസ് എസ് എഫ്

Posted on: July 27, 2015 10:10 am | Last updated: July 27, 2015 at 10:10 am
SHARE
കോട്ടക്കല്‍ സ്മാര്‍ട്ട് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന എസ് എസ് എഫ് ജില്ലാ ക്യാമ്പസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടക്കല്‍ സ്മാര്‍ട്ട് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന എസ് എസ് എഫ് ജില്ലാ ക്യാമ്പസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്യുന്നു.

കോട്ടക്കല്‍: പുതിയ അധ്യായന വര്‍ഷാരംഭത്തെ സ്‌നേഹ അഭിവാദ്യങ്ങളോടെ കൂട്ടുകാരെ സ്വീകരിക്കാന്‍ ക്യാമ്പസ് തെയ്യാറാകണമെന്ന് എസ് എസ് എഫ് ജില്ലാ ക്യാമ്പസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ധാര്‍മിക വിദ്യാഭ്യാസത്തിന്റെ കുറവാണ് യഥാര്‍തത്തില്‍ കലാലയ മുറ്റത്തേക് പുതുതായി വരുന്ന ജൂനിയര്‍ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിംഗ് ചെയ്ത് സ്വീകരിക്കുനതിന്റെ മുഖ്യമായ കാരണം. ധാര്‍മിക വിദ്യാഭ്യാസം ചെറുക്ലാസുകളില്‍ നിന്ന് തന്നെ നടപ്പാകുന്നതിന്ന് സര്‍കാര്‍ തയ്യാറാകണം.
ജാമ്യമില്ലാ കുറ്റമായ റാഗിംഗ് കഴിഞ്ഞ വര്‍ഷങ്ങളില്‍ ജില്ലയിലെ ചില ക്യാമ്പസുകളില്‍തുടര്‍ കഥയായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ചെറിയ തോതില്‍ റാഗിംഗിന് കുഴപ്പമില്ലെന്ന് പറയുന്ന അധ്യാപകരും റാഗിംഗ് മൂടിവെക്കാന്‍ ശ്രമിക്കുന്ന അധികാരികളും ഉണ്ടെന്ന സത്യം വളരെ ഭീതിയോടെയാണ് എസ് എസ് എഫ് കാണുന്നത്. ഇതിനാല്‍ പ്രതികളായ വിധ്യാര്‍ഥികള്‍ ശിക്ഷിക്കപ്പെടുന്നതിന്ന് പകരം വളരെ അപകടകരമായ ഇരകളും വേട്ടക്കാരുമായി മാറുന്ന ധാരുണമായ അനുഭവമാണ് കാണേണ്ടി വരിക.
റാഗിംഗ് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കോളജ് അധികാരികളും അധ്യാപകരും വിദ്യാര്‍ഥി സംഘടനകളും മുന്നോട്ട് വരണം. പുതിയ അധ്യായന വര്‍ഷത്തില്‍ ആന്റി റാഗിംഗ് ടീമായി എസ് എസ് എഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങും. ക്യാമ്പസ് ആക്ടിവേഷന്‍ ക്ലബായ സിമാക് അംഗങ്ങളാണ് ആന്റി റാഗിംഗ് ടീമിന്ന് നേതൃത്വം നല്‍കുക.
കോട്ടക്കല്‍ സ്മാര്‍ട്ട് സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ ക്യാമ്പസ് കൗണ്‍സില്‍ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍മജീദ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ദുല്‍ഫുഖാറലി സഖാഫി അധ്യക്ഷത വഹിച്ചു. ജില്ലാ കാമ്പസ് സെക്രട്ടറി എം കെ മുഹമ്മദ് സ്വഫ്‌വാന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എം അബ്ദുര്‍റഹ്മാന്‍, സെക്രട്ടറിമാരായ സി കെ മുഹമ്മദ് ഫാറൂഖ്, പി കെ അബ്ദുസ്സമദ് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ജില്ലാ ക്യാമ്പസ് സമിതി ചെയര്‍മാന്‍ മുഹമ്മദ് യൂസുഫ് സ്വാഗതവും സമിതി അംഗം ഡോ. അബ്ദുര്‍റഹ്മാന്‍ നന്ദി യും പറഞ്ഞു.