തെങ്ങില്‍ നിന്ന് വീണ് ചലനശേഷി നഷ്ടപ്പെട്ട യുവാവ് സഹായം തേടുന്നു

Posted on: July 27, 2015 10:00 am | Last updated: July 27, 2015 at 10:00 am
SHARE

img042
നരിക്കുനി: തെങ്ങില്‍ നിന്ന് വീണ് നട്ടെല്ലിനേറ്റ ക്ഷതം മൂലം ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായ യുവാവ് സഹായം തേടുന്നു. കാക്കൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ തെങ്ങുകയറ്റ തൊഴിലാളി കുന്നത്ത് ഹബീബാണ് സഹായം തേടുന്നത്. ഹബീബ് കിടപ്പിലായതോടെ ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബം അനാഥാവസ്ഥയിലായിരിക്കുകയാണ്. സ്വന്തമായി ഒരു വീടു പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെയാണ് ഹബീബ് കിടപ്പിലായത്. പ്രദേശത്തെ മത, രാഷ്ട്രീയ,സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകര്‍ ഒത്തുചേര്‍ന്ന് അദ്ദേഹത്തിന്റെ ചികിത്സക്കും കുടുംബത്തിന്റെ സംരക്ഷണത്തിനുമായി സഹായനിധി രൂപവത്കരിക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. പി ജയപ്രകാശന്‍(ചെയ), പി മനോഹരന്‍ (വൈ ചെയ), എം കെ അബ്ദുര്‍റഹ്മാന്‍ (ജന കണ്‍), പി പി മുഹമ്മദ് ബഷീര്‍ (ട്രഷറര്‍), കെ മുഹമ്മദ് അബ്ബാസ് (വര്‍ക്കിംഗ് കണ്‍) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. എസ് ബി ടി നരിക്കുനി ശാഖയില്‍ 67328098076 നമ്പറായി അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.