യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് മനുഷ്യത്വ രഹിതമെന്ന് സല്‍മാന്‍ ഖാന്‍

Posted on: July 26, 2015 11:57 am | Last updated: July 27, 2015 at 5:50 pm
SHARE

salman khanമുംബൈ: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റുന്നത് മനുഷ്യത്വ രഹിതമാണെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. യാക്കൂബ് മേമനു പകരം അദ്ദേഹത്തിന്റെ സഹോദരനും യഥാര്‍ഥ പ്രതിയുമായ ടൈഗര്‍ മേമനെയാണ് തൂക്കിലേറ്റേണ്ടതെന്നും സല്‍മാന്‍ പറഞ്ഞു. ട്വിറ്ററിലാണ് സല്‍മാന്‍ തന്റെ അഭിപ്രായം പറഞ്ഞത്.

വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യാക്കൂബ് മേമന്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. സി പി എം അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും മേമന്റെ വധശിക്ഷക്കെതിരെ രംഗത്തു വന്നിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി, ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും പ്രതികള്‍ക്ക് കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് യാക്കൂബ് മേമനെതിരെ ചുമത്തിയിരിക്കുന്നത്.