ശിരോവസ്ത്രം: സുപ്രീംകോടതി നിലപാട് തെറ്റെന്ന് ഇ ടി

Posted on: July 26, 2015 11:22 am | Last updated: July 27, 2015 at 5:50 pm
SHARE

basheerമലപ്പുറം: അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷക്ക് ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഇതു സംബന്ധിച്ച് സി ബി എസ് ഇയെ അതൃപ്തി അറിയിക്കുമെന്നും ഇ ടി പറഞ്ഞു.

നിലവിളക്കുമായി ബന്ധപ്പെട്ട് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. നിലവിക്ക് കൊളുത്തില്ല എന്നതാണ് ലീഗ് നിലപാട്. അതില്‍ ഉറച്ചു നില്‍ക്കുന്നതായും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.