Connect with us

National

കാര്‍ഗില്‍ യുദ്ധ വിജയത്തിന് 16 വയസ്

Published

|

Last Updated

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയം നേടിയിട്ട് ഞായറാഴ്ച്ച 16 വര്‍ഷം പിന്നിടുന്നു. ഓപ്പറേഷന്‍ വിജയ് എന്ന സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ പാക് സൈന്യത്തെ തുരത്ത് ടൈഗര്‍ ഹില്‍ തിരിച്ചു പിടിച്ചത്. അഞ്ഞൂറിലധികം ജവാന്‍മാരെയാണ് കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിന് നഷ്ടമായത്.

1999 മെയ് മാസത്തില്‍ ദ്രാസ് മേഖലയിലെ പാക് നുഴഞ്ഞു കയറ്റം ഇന്ത്യ കണ്ടെത്തുകയായിരുന്നു. വിഘടനവാദികളാണ് ഇതിനു പിന്നിലെന്ന് കരുതി സൈനിക നീക്കം നടത്തിയ സൈന്യത്തിന് തെറ്റുപറ്റി. നിയന്ത്രണ രേഖയുടെ പലഭാഗങ്ങളിലും തീവ്രവാദുകളുടെ വേഷത്തില്‍ നിലയുറപ്പിച്ച പാക് സൈനികരായിരുന്നു ഇതിന് പിന്നില്‍.

തുടര്‍ന്നാണ് നഷ്ടപ്രദേശങ്ങളുടെ വീണ്ടെടുപ്പിനായി ഇന്ത്യ യുദ്ധം തുടങ്ങിയത്. കരസേനയും വ്യോമസേനയും നടത്തിയ സംയുക്ത സൈനിക നീക്കം രണ്ടുമാസം നീണ്ടു നിന്നു. ഒടുവില്‍ ജൂലായ് 27ന് സൈന്യം ദ്രാസ് മേഖല പിടിച്ചെടുത്തു. തുടര്‍ന്ന് പാക് സൈന്യത്തിന്റെ പിന്‍മാറ്റത്തോടെയാണ് യുദ്ധം അവസാനിച്ചത്.