Connect with us

Kasargod

സെക്ടര്‍ സാഹിത്യോത്സവുകള്‍ക്ക് തുടക്കമായി

Published

|

Last Updated

കാസര്‍കോട്: സര്‍ഗവസന്തങ്ങളുടെ രാപക്കലുകള്‍ കൈരളിക്ക് സമ്മാനിച്ച് എസ് എസ് എഫ് എല്ലാ ഗ്രാമങ്ങളിലും നടത്തപ്പെടുന്ന 23മത് സാഹിത്യോത്സവുകള്‍ ഒന്നാംഘട്ടമായ യൂണിറ്റ് സാഹിത്യോത്സവുകള്‍ പൂര്‍ത്തികരിച്ച് കാസര്‍കോട് ഡിവിഷന്‍ പരിധിയിലെ മൊഗ്രാല്‍, സിവില്‍ സ്‌റ്റേഷന്‍ സെക്ടര്‍ സാഹിത്യോത്സവുകളോടെ പേരാല്‍, ആലംപാടി എന്നിവിടങ്ങളില്‍ തുടക്കമായി.
മുഗു, അംഗഡിമുഗര്‍, പെര്‍ള, ഉളിയത്തടുക്ക, മൊഗ്രാല്‍ പുത്തൂര്‍, കുമ്പോല്‍, സെക്ടര്‍ സാഹിത്യോത്സവുകള്‍ ആഗസ്റ്റ് 1,2 തീയ്യതികളില്‍ യഥാക്രമം മുഹിമ്മാത്ത് നഗര്‍, രിഫാഈ നഗര്‍, ഷേണി, മുട്ടത്തോടി, മൊഗര്‍, ഉളുവാര്‍ എന്നീ സ്ഥലങ്ങളില്‍ നടക്കും.
കാസര്‍കോട് ഡിവിഷന്‍ സാഹിത്യോത്സവ് ആഗസ്റ്റ് 7,8 തീയ്യതികളില്‍ എര്‍മാളത്ത് വെച്ച് നടക്കും. 9 സെക്ടറുകളില്‍ നിന്നായി 83 ഇനങ്ങളിലായി ഒന്നാം സ്ഥാനം നേടിയ 200 ല്‍ പരം പ്രതിഭകള്‍ മാറ്റുരക്കും. പ്രമുഖ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.
സയ്യിദ് മുനീറുല്‍ അഹ്ദലിന്റെ അധ്യക്ഷതയില്‍ കെ എം കളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, മുഹ്‌യിദ്ദീന്‍ സഖാഫി കൊടിയമ്മ, ഹാഫിള് ഇല്‍യാസ് സഖാഫി പാടലടുക്ക സംബന്ധിച്ചു.

Latest