മുന്‍ കേരള ഗവര്‍ണര്‍ ആര്‍ എസ് ഗവായ് അന്തരിച്ചു

Posted on: July 25, 2015 7:53 pm | Last updated: July 26, 2015 at 12:07 am
SHARE

gavayiതിരുവനന്തപുരം: കേരള മുന്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ് (86) അന്തരിച്ചു. രോഗബാധിതനായതിനെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് ഔദ്യോഗിക ബഹുമതികളോടെ ജന്മദേശമായ മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ധാരിപുരിയില്‍ നടക്കും. ഭാര്യ ഡോ. കമല്‍തായി ഗവായി. രണ്ട് പുത്രന്മാരും ഒരു പുത്രിയും ഉണ്ട്.
2008 ജൂലൈ പത്തിനാണ് കേരളത്തിന്റെ പതിനാറാമത്തെ ഗവര്‍ണറായി ആര്‍ എസ് ഗവായി ചുമതലയറ്റത്. 2011 സെപ്തംബര്‍ ഏഴ് വരെ അധികാരത്തിലിരുന്നു. അതിനു മുമ്പ് രണ്ട് വര്‍ഷം ബിഹാര്‍ ഗവര്‍ണറായിരുന്നു.
മഹാരാഷ്ട്രയിലെ ധാരാപൂര്‍ ജില്ലയിലെ അമരാവതിയില്‍ 1929 ഒക്‌ടോബര്‍ മുപ്പതിന് ജനിച്ചു. ബിരുദധാരിയായ അദ്ദേഹം 1964-1994 കാലഘട്ടത്തില്‍ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്നു. 1986-1988ല്‍ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായി. 1988ല്‍ പന്ത്രണ്ടാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2000-2006 കാലയളവില്‍ രാജ്യസഭാംഗമായി.
നിര്യാണത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.