ശ്രീശാന്തിന്റെ വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബി സി സി ഐ

Posted on: July 25, 2015 7:33 pm | Last updated: July 26, 2015 at 12:40 am
SHARE

BCCI-logo_1മുംബൈ: ഒത്തുകളിക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ഉടന്‍ നീക്കില്ലെന്ന് ബി സി സി ഐ. വിലക്കിന് കേസുമായി ബന്ധമില്ല. ബി സി സി ഐ അഴിമതി വിരുദ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയത്. വിലക്കുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഴിമതി വിരുദ്ധ സമിതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ബി സി സി ഐ അറിയിച്ചു.

ശ്രീശാന്ത് ഉള്‍പ്പെട്ട് ഐ പി എല്‍ വാതുവെപ്പ് കേസിലെ മുഴുവന്‍ പ്രതികളേയും ഡല്‍ഹി പാട്യാല കോടതി ഇന്ന് കുറ്റവിമുക്തരാക്കിയിരുന്നു. മക്കോക്ക ഉള്‍പ്പെടെ ശ്രീശാന്തിന് മേല്‍ ചാര്‍ത്തപ്പെട്ട എല്ലാ വകുപ്പുകളിലേയും കുറ്റപത്രവും കോടതി റദ്ദാക്കിയിരുന്നു.