ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല

Posted on: July 25, 2015 2:26 pm | Last updated: July 26, 2015 at 12:40 am
SHARE

examതിരുവനന്തപുരം: ശിരോവസ്ത്രം ധരിച്ചെത്തിയ കന്യാസ്ത്രിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. തിരുവനന്തപുരം കാഞ്ഞിരംകുളം ജവഹര്‍ സെന്‍ട്രല്‍ സ്‌കൂളിലാണ് സംഭവം. ഇന്ന് രാവിലെ സിബിഎസ്ഇ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതാനെത്തിയ സിസ്റ്റര്‍ സെബിയെയാണ് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്നത്.

കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. ശിരോവസ്ത്രം മാറ്റി വന്നാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കാമെന്ന് അധികൃതര്‍ അറിയിച്ചുവെന്നും ഇതിനു തയാറാകാത്തതിനാല്‍ പരീക്ഷ എഴുതാതെ മടങ്ങിയെന്നുമാണ് സിസ്റ്റര്‍ സെബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.