നഗരത്തിലെ ബൈപാസ് റോഡുകളുടെ നിര്‍മാണം; വകുപ്പു തല സമിതി രൂപവത്ക്കരിച്ചു

Posted on: July 25, 2015 11:18 am | Last updated: July 25, 2015 at 11:18 am
SHARE

പാലക്കാട്: നഗരത്തിലെ ഗതാഗത കുരുക്കഴിക്കുന്നതിന്റെ ഭാഗമായി 25 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന് ബൈപ്പാസ് റോഡുകളുടെ നിര്‍മാണ പ്രവര്‍ത്തനം വേഗത്തിലാക്കാന്നതിന് വകുപ്പ് തല സമിതി രൂപീകരിച്ചതായി ഷാഫി പറമ്പില്‍ എം എല്‍ എ അറിയിച്ചു.
ഇതു സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം യോഗത്തില്‍ ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി റോഡുകളില്‍ സര്‍വെ പ്രവര്‍ത്തനം നടത്തും. ഇതിനായി പൊതുമരാമത്ത് വകുപ്പ്, റവന്യൂ വകുപ്പ്, സര്‍വ്വെ വകുപ്പ്, ഇറിഗേഷന്‍ വകുപ്പ്, വാട്ടര്‍ അതോററ്റി, കെ—എസ്—ഇ ബി, ജിയോളജി തുടങ്ങിയ വകുപ്പുകളെ ഏകോപിപിച്ച് ഒരു പ്രതേ്യക ടീം രൂപവത്കരിച്ചു.
എല്‍ എ ഡപ്യൂട്ടി കലക്ടര്‍ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം ചുമതല വഹിക്കും. എ ഡി എമ്മിന്റെ നേത്യത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ മോണിറ്ററിംഗ് നടത്തും. ഈ ടീമിന്റെ പ്രവര്‍ത്തനം ഇന്നു തന്നെ ആരംഭിക്കും.
1980 കളില്‍ പാലക്കാടിന്റെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് നാട്പാക്ക് (NATPAC) നടത്തിയ പഠനത്തില്‍ ഏറ്റവും അനിവാര്യമായി ആറു ബൈപ്പാസുകള്‍ നിര്‍മിക്കണമെന്ന് നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെ പണി ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് 2015-16 ലെ ബഡ്ജറ്റില്‍ പ്രഖ്യാപനം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും, പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഷാഫി പറമ്പില്‍ എം എല്‍ എ പ്രതേ്യകം അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും പൊരുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടന്ന ചര്‍ച്ചയുടെ ഫലമായി മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടി ദിവസം പാലക്കാട് ബൈപാസ് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചു കൊണ്ടുളള പ്രഖ്യാപനം നടത്തിയത്.
ജനസമ്പര്‍ക്ക പരിപാടിയിലുണ്ടായ പ്രഖ്യാപനത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തില്‍ അഞ്ചു പ്രധാന ബൈപാസ് റോഡുകള്‍ യാഥാര്‍ഥ്യമാകാന്‍ പോകുകയാണ്. കല്‍മണ്ഡപം-സ്റ്റേഡിയം-കല്‍വാക്കുളം ബൈപാസ്, മേലാമുറി-ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡ്, സിവില്‍ സ്റ്റേഷന്‍-മണപ്പുളളിക്കാവ് റോഡ്, ജില്ലാ ആശുപത്രി-ഐ—എം എ ബൈപാസ് റോഡ്, കെ—എസ് ആര്‍—ടി സി-വിത്തുണ്ണി റോഡ് എന്നിവയാണ് നിര്‍ദ്ദിഷ്ട ബൈപ്പാസുകള്‍. താന്‍ ജനിക്കുന്നതിന് മുമ്പ് നാട്പാക്ക് കണ്ടെത്തിയ ബൈപാസ് റോഡുകള്‍ക്ക് ജീവന്‍ നല്‍കുവാന്‍ അവസരം കിട്ടിയതില്‍ വളരെ സന്തോഷമുളളതായി എം എല്‍ എ.
യോഗത്തില്‍ പറഞ്ഞു ഈ റോഡുകളില്‍ ചിലതിന് സ്ഥലമേറ്റെടുപ്പ് ഇല്ല. ഇവ വേഗത്തിലാക്കാന്‍ കഴിയുമെന്നും സ്ഥലം ഏറ്റെടുപ്പ് ഉളളതില്‍ തുടര്‍ നടപടികള്‍ വേഗത്തിലാക്കാന്‍ എം എല്‍ എ എല്‍ എ ഡെപ്യൂട്ടികളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഡി—പി—ആര്‍ നടപടികള്‍ ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിച്ച് ഓരോ ബൈപാസ് റോഡുകള്‍ക്ക് പ്രതേ്യകം പ്രതേ്യകം ഭരണാനുമതി ലഭിക്കുന്നതിനുവേണ്ടിയുളള തുടര്‍ നടപടികള്‍ ആരംഭിക്കണമെന്ന് എം—എല്‍ എ നിര്‍ദ്ദേശം നല്‍കി.