മക്കളെ പലര്‍ക്കായി കാഴ്ചവെച്ച സംഭവം; മാതാവ് റിമാന്‍ഡില്‍

Posted on: July 25, 2015 10:48 am | Last updated: July 25, 2015 at 10:48 am
SHARE

CHILD RAPE NEWമലപ്പുറം: മൂന്ന് പെണ്‍മക്കളെ പലര്‍ക്കായി കാഴ്ചവെച്ച കേസില്‍ മാതാവ് റിമാന്‍ഡില്‍. വയനാട് മാനന്തവാടി സ്വദേശിയായ 45വയസുകാരിയെയാണ് ഇന്നലെ മലപ്പുറം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. 14,16,17 വയസുപ്രായമുള്ള പെണ്‍മക്കളെയാണ് മാതാവ് പീഡനത്തിന് പ്രേരിപ്പിച്ചത്. പൊന്മളയില്‍ വാടകക്ക് താമസിച്ചുവരികയായിരുന്ന സ്ത്രീയില്‍ നിന്നും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പെണ്‍കുട്ടികളെ മോചിപ്പിക്കുകയായിരുന്നു. പതിനേഴുകാരിക്ക് രണ്ട് വയസ്സായ കുട്ടിയുണ്ട്. 22 വര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ എത്തുന്നത്. തമിഴ്‌നാട് , മൈസൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായും ഇവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ല.
കേസ്സില്‍ എട്ടോളം ഇടനിലക്കാര്‍ പ്രവര്‍ത്തിച്ചിരുന്നതായി പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട. കോട്ടക്കലില്‍ പ്രായ പൂര്‍ത്തിയാകാത്ത 12 കാരിയെ പീഡിപ്പിച്ച കേസ്സിലെ ഇടനിലക്കാരായ രണ്ട് പേര്‍ ഈ കേസിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സ്ത്രീയുടെ ഭര്‍ത്താവ് മരണപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. 100 മുതല്‍ 1000 രൂപ വരെ മാതാവിന് നല്‍കിയാണ് പീഡിപ്പിച്ചിരുന്നതെന്ന് കുട്ടികള്‍ പറഞ്ഞതായും ഇത്തരം സംഘത്തിന്റെ കീഴില്‍ കൂടുതല്‍ കുട്ടികള്‍ അകപ്പെടാന്‍ സാധ്യതയുളളതിനാല്‍ പ്രത്യേക അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.